സംവിധായകൻ കൃഷ്ണ വംശിയുമായുള്ള വിവാഹബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടി രമ്യ കൃഷ്ണൻ. തങ്ങൾ ഇപ്പോഴും വിവാഹിതരായി തുടരുകയാണെന്നും എന്നാൽ സൗകര്യാർത്ഥം രണ്ട് വ്യത്യസ്ത നഗരങ്ങളിലാണ് താമസിക്കുന്നതെന്നും താരം വ്യക്തമാക്കി. ‘റോ ടോക്സ് വിത്ത് വികെ’ (Raw Talks with VK) എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു രമ്യ കൃഷ്ണൻ. “ഞങ്ങൾ ഇപ്പോഴും 100 ശതമാനം വിവാഹിതരാണ്. എന്നാൽ സൗകര്യാർത്ഥം, സന്തോഷത്തോടെ രണ്ട് വ്യത്യസ്ത നഗരങ്ങളിലാണ് താമസിക്കുന്നത്. ഞാൻ ഒരു ടിവി ഷോയുടെ ചിത്രീകരണം തുടങ്ങുമ്പോൾ മകൻ വളർന്നുവരുന്ന Read More…

