Crime Featured

വാടകവീട്ടില്‍ താമസിപ്പിക്കും; ഗര്‍ഭിണികളെ വശത്താക്കി നവജാതശിശുക്കളെ കൈക്കലാക്കുന്ന സംഘം പിടിയില്‍

പണം വാഗ്ദാനം ചെയ്ത് ഗർഭിണികളെ വലയിലാക്കി നവജാതശിശുക്കളെ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പാലായ്ക്ക് സമീപം ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി. അസം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിൽ തിരുനെൽവേലി സ്വദേശി രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായ പരാതിക്കാരി വീണ്ടും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് കുഞ്ഞിനെ ദത്തുനൽകാൻ സമ്മതിച്ച യുവതിയെ പ്രസവ ശേഷം മടങ്ങിയെത്തിയാൽ Read More…

Crime

കോട്ടയം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി വിജയകുമാറിന്റെ വിശ്വസ്തന്‍

കോട്ടയം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി വര്‍ങ്ങളോളം വിജയകുമാറിന്റെ വിശ്വസ്തന്‍. ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നത്. മകന്‍ മരിച്ച ശേഷം വിജയകുമാറിന്റെ ഭൂരിഭാഗം കാര്യങ്ങള്‍ക്കും ഇയാള്‍ ആശ്രയമായിരുന്നു. എന്നാല്‍, തന്നിലുള്ള വിശ്വാസം മുതലെടുത്ത് വിജയകുമാറിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ പണം തട്ടിയതോടെ പോലീസില്‍ പരാതി നല്‍കി. രണ്ടര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിയിരുന്നു. ഇതിനൊപ്പം ശകാരിയ്ക്കുകയും ചെയ്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതോടെ വൈരാഗ്യമേറി. കഴിഞ്ഞ മൂന്നു വരെ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതിനു Read More…