12 വര്‍ഷം തുടര്‍ച്ചയായി ഗര്‍ഭിണിയായിരുന്ന ഒന്‍പത് കുട്ടികളുടെ അമ്മയിപ്പോള്‍ നാല്‍പ്പതാം വയസ്സില്‍ മുത്തശ്ശിയാകാനൊരുങ്ങുന്നു. 2000 മുതല്‍ 2012 വരെ ഗര്‍ഭിണിയായിരുന്ന ലാസ് വെഗാസില്‍ നിന്നുള്ള കോറ ഡ്യൂക്കാണ് മുത്തശ്ശിയാകുന്ന വിവരം അറിയിച്ചിരിക്കുന്നത്. വാര്‍ത്തകേട്ട് സാമൂഹ്യമാധ്യമങ്ങളിലെ അവരുടെ എട്ടരലക്ഷം ഫോളോവേഴ്‌സ് ഞെട്ടിയിരിക്കുകയാണ്. തന്റെ വലിയ കുടുംബത്തിലെ ജീവിതം രേഖപ്പെടുത്തുന്ന ഇവരുടെ പോസ്റ്റുകള്‍ക്ക് ഓണ്‍ലൈനില്‍ ഏറെ ആരാധകരുണ്ട്. 2000-ല്‍ 16 വയസ്സുള്ളപ്പോള്‍ ആദ്യമായി ഗര്‍ഭിണിയായ കോറ ഇതുവരെ ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കി, അതില്‍ എട്ട് പേരും രക്ഷപ്പെടുകയും ചെയ്തു. Read More…