Celebrity

ആരും അറച്ചു പോകുന്ന ആരോപണം, ഭാര്യയൊഴിച്ച് കുറേ വീട്ടുകാരും ഇപ്പോൾ കീഴ്മേല്‍ മറിയുന്നു: കൂട്ടിക്കൽ ജയചന്ദ്രന്‍

സാമൂഹികമാധ്യമത്തില്‍ വൈകാരികമായ കുറിപ്പെഴുതി നടനും മിമിക്രി ആര്‍ട്ടിസ്‌റ്റുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന കുഞ്ഞുന്നാളിലെ മോഹംകൊണ്ടു മാത്രമാണ്‌ ഇവിടെ എത്തിനില്‍ക്കുന്നതെന്നും മരണംവരെ പ്രേക്ഷകര്‍ക്കു മുന്നില്‍ ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണെന്നുമാണ്‌ കുറിപ്പ്‌. കൂട്ടത്തിലൊരുവന്‍ നന്നാകുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ലെന്നും കുറിപ്പില്‍ പറയുന്നു. ”നിങ്ങളോടു പങ്കുവയ്‌ക്കാത്ത ഒരു കാര്യവുമെനിക്കില്ല. നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്‌തിട്ടുമില്ല. നാട്ടുകാരിലും കൂട്ടുകാരിലും ഭാര്യയൊഴിച്ച്‌ കുറേ വീട്ടുകാരിലും ചിലര്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതെ കീഴ്‌മേല്‍ മറിയുകയാണ്‌. കൂട്ടത്തില്‍ ഒരുവന്‍ നന്നാവുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന Read More…