തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരസ്യമായി വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന്റെ മകള്‍ രംഗത്തെത്തിയതോടെ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മുതിര്‍ന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കൊണ്ട സുരേഖയുടെ മകള്‍ കൊണ്ട സുഷ്മിതയാണ് പൊതുവേദിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. പര്ക്കല് മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള ആഗ്രഹം സുഷ്മിത നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറ്റിങ് എംഎല്‍എയായ രേവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡിയുടെ പിന്തുണ ലഭിച്ചതാണ് സുഷ്മിതയെ ചൊടിപ്പിച്ചതും കലാപക്കൊടി ഉയർത്താൻ ഇടയാക്കിയതും. രേവൂരിയെ പരസ്യമായി പിന്തുണയ്ക്കാനുള്ള Read More…

