Crime

പണം കൊടുത്തില്ലെങ്കില്‍ ക്രൂരമായി അടിച്ച് വീഴ്ത്തും; രക്തം നോക്കി സന്തോഷിക്കും; ബിജു സൈക്കോ സീരിയല്‍ കില്ലര്‍

കൊല്ലം: നഗരമധ്യത്തിൽ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി കന്യാകുമാരി തക്കല സ്വദേശി ബിജു (22) ഒരു സൈക്കോ സീരിയൽ കില്ലറാണെന്ന് പോലീസ് വ്യക്തമാക്കി. സ്ഥിരമായി ഒരിടത്തും തങ്ങാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾ കാണുന്നവരോടൊക്കെ പണം ചോദിക്കാറാണ് പതിവ്. പണം നൽകാത്തവരെ അതിക്രൂരമായി ആക്രമിച്ച് മുഖത്തിടിച്ചു നിലത്തിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോകും. തുടർന്ന് കൈയിലുള്ള തുണി കഴുത്തിൽ കുരുക്കി വലിച്ചിഴച്ച് അടുത്തുള്ള ഏതെങ്കിലും മരക്കുറ്റിയിലോ മറ്റോ കെട്ടിയിടുകയാണ് രീതി. അതിനുശേഷം മരണം ഉറപ്പാക്കാനായി മുഖത്ത് വീണ്ടും ആഞ്ഞിടിക്കുകയും Read More…

Crime

കൊല്ലത്ത് ഗുണ്ടകള്‍ക്ക് അസോസിയേഷന്‍; തോക്കുമായി ഓഫീസ് തുറക്കാന്‍ ശ്രമം

കൊല്ലം നഗരത്തിൽ ഗുണ്ടാ അസോസിയേഷൻ രൂപീകരിക്കാൻ ശ്രമിച്ച ആറംഗ സംഘത്തിനെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. മാരകായുധങ്ങളും തോക്കുമായി ഇവർ യോഗം ചേരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യോഗത്തിൽ പങ്കെടുത്തവർ കൊടും ക്രിമിനലുകളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജോനകപുറം സ്വദേശി നൗഫൽ, ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ, ശക്തികുളങ്ങര സ്വദേശി സക്കറിയ, മുണ്ടക്കൽ സ്വദേശി ഷെറിൻ, പള്ളിത്തോട്ടം സ്വദേശി ഷാനു, കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് Read More…

Crime

ആദ്യവിവാഹത്തില്‍ ആണ്‍കുട്ടി, രണ്ടാമത്തേതില്‍ പെണ്‍കുട്ടി; മൂന്നാംവിവാഹം 18കാരനുമായി, കുഞ്ഞിന്റെ അരുംകൊല

കൊല്ലത്ത് രണ്ടുവയസുകാരിയായ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍ പൊലീസിന്‍റെ സമയോചിത അന്വേഷണം മൂലം അമ്മയുടെ തിരക്കഥ പൊളിഞ്ഞു. കൊലപാതകത്തിനു ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഥ പൊളിഞ്ഞത്. പുനലൂർ കാര്യറ സ്വദേശിയായ രണ്ടുവയസുകാരി അനശ്വരയെയാണ് അമ്മ കലാസൂര്യയും മൂന്നാം ഭർത്താവ് കണ്ണനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരെയും തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കലാസൂര്യയുടെ ആദ്യ വിവാഹത്തില്‍ ഒരു ആൺകുട്ടിയുണ്ട്. തുടർന്ന് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചാണ് കലാസൂര്യ Read More…