ലാല്‍ കില മുതല്‍ താജ്മഹല്‍ വരെ നിരവധി ചരിത്ര സ്മാരകങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഹൗറ നഗരത്തിലെ ഷിബ്പൂരിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഭീമാകാരമായ ആല്‍മരം വിനോദസഞ്ചാരികളുടെ എല്ലാക്കാലത്തെയും ശ്രദ്ധാകേന്ദ്രമാണ്. 255 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം 5 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. കൊല്‍ക്കത്തയിലെ ഏറ്റവും പഴയ പൗരന് എന്നറിയപ്പെടുന്ന ആല്‍മരം കാണാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് എത്തുന്നത്. ഫംഗസ് അണുബാധ കാരണം ആല്‍മരത്തിന്റെ പ്രാഥമിക വേര് വളരെക്കാലം മുമ്പ് Read More…