Featured Good News

ട്രാഫിക് ഡ്യൂട്ടിക്കിടെ തെരുവ് ബാലന് അറിവ് പകർന്ന് പോലീസ് ഉദ്യോഗസ്ഥൻ; കൈയടിച്ച് ഇന്റര്‍നെറ്റ് ലോകം- വീഡിയോ

കൊൽക്കത്തയിലെ തിരക്കേറിയ തെരുവുകളിൽ വാഹനം നിയന്ത്രിക്കുന്ന തിരക്കിനിടയിലും, സ്വന്തം കടമയ്ക്കപ്പുറം മാതൃകാപരമായ പ്രവർത്തനം നടത്തുകയാണ് കൊൽക്കത്ത പോലീസ് സർജന്റ് പ്രകാശ് ഘോഷ്. തനിക്കൊപ്പം റോഡരികിൽ വളരുന്ന ഒരു കുട്ടിയെ പഠിപ്പിക്കാനാണ് അദ്ദേഹം തന്റെ ഡ്യൂട്ടി സമയം മാറ്റിവെക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി പോലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്ന പ്രകാശ് ഘോഷ്, അഞ്ച് വർഷമായി ഗാരിയഹാട്ട്-ബാലിഗഞ്ച് ഭാഗത്താണ് ജോലി ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ്, വിദ്യാലയത്തിൽ പോകേണ്ട പ്രായത്തിൽ തെരുവിൽ സമയം ചെലവഴിക്കുന്ന ഒരു ചെറിയ കുട്ടിയെ അദ്ദേഹം ശ്രദ്ധിക്കുന്നത്. Read More…