കളമശേരി കൂട്ടബലാത്സംഗക്കേസില്‍ യുവതിയെ അതിക്രൂരമായി ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയാണെന്ന് പൊലീസ് . പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം നല്‍കി വലയിലാക്കുന്ന ശ്രീരാജും സംഘവും ഇവരെ പീഡനത്തിനിരയാക്കുകയും പിന്നീട് മറ്റുള്ളവര്‍ക്ക് എത്തിച്ചുനല്‍കുകയുമായിരുന്നു. ഈ യുവതി ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നിരവധി പെണ്‍കുട്ടികളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. തങ്ങള്‍ അകപ്പെട്ടുപോയ അവസ്ഥയോര്‍ത്ത് പലരും പൊട്ടിക്കരഞ്ഞതായി പൊലീസ് പറയുന്നു. നിലവില്‍ അഞ്ചു കേസുകളില്‍ പ്രതിയായ Read More…

