ഒഡീഷയിലെ ഡി ബെർഹാംപൂരിൽ 24 കാരൻ്റെ ശ്വാസകോശത്തിൽ നിന്ന് എട്ട് സെൻ്റീമീറ്റർ നീളമുള്ള കത്തിയുടെ ഭാഗങ്ങൾ അത്ഭുതകരമായി പുറത്തെടുത്ത് ഡോക്ടർമാരുടെ വിദഗ്ധ സംഘം.ബംഗളൂരുവിൽ ഒരു അജ്ഞാതന്റെ കുത്തേറ്റതിന് പിന്നാലെ കത്തിയുടെ മൂർച്ചയുള്ള ഒരു കഷ്ണം മൂന്ന് വർഷത്തിലേറെയായി ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങിപോകുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു. ചൊവ്വാഴ്ച സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് വലത് തോറാക്കോട്ടമി ഓപ്പറേഷൻ നടത്തി സന്തോഷ് ദാസിൻ്റെ ശ്വാസകോശത്തിൽ നിന്ന് മൂർച്ചയുള്ള കത്തി നീക്കം ചെയ്തത്. Read More…