സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ.എം.ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തി പോലീസ്. പരിശോധനയ്‌ക്കെത്തിയ സംഘം ഷാജഹാന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോണാണ് പിടിച്ചെടുത്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് തിങ്കളാഴ്‌ച രാത്രി ഒമ്പതോടെ തിരുവനന്തപുരം ഉള്ളൂരിലുള്ള ഷാജഹാന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വിഷയത്തിൽ നാളെ വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് Read More…
Tag: KJ Shine
‘ഞാന്‍ ഡോക്ടറേറ്റ് നേടിയത് പങ്കാളിയെ കൂട്ടിക്കൊടുത്തല്ല’, നിങ്ങള്‍ക്ക് ആളുമാറി’; സൈബര്‍ ആക്രമണത്തില്‍ ജിന്റോ
തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലേക്ക് തന്റെ കുടുംബത്തെ വലിച്ചിഴച്ചതില്‍ അതിരൂക്ഷമായി പ്രതികരിച്ച് ഡോ. ജിന്റോ ജോണ്‍. സിപിഎമ്മിന്റെ കെ.ജെ. ഷൈനിന്റെ സൈബര്‍ പരാതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കേരള പൊലീസ് തന്റെ ജീവിത പങ്കാളി പരാതി നല്‍കിയാല്‍ അതേ വേഗതയില്‍ നടപടിയെടുക്കുമോ എന്ന് ജിന്റോ ചോദിക്കുന്നു. വിവാദങ്ങളെ വഴി തിരിച്ച് വിടാന്‍ തന്റെ പേര് വലിച്ചിഴച്ചുവെന്നും സഖാക്കള്‍ പതിറ്റാണ്ടുകളായി അടക്കി വാഴുന്ന കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് താന്‍ ഡോക്ടറേറ്റ് നേടിയതെന്നും പിഎച്ച്ഡി എന്‍ട്രന്‍സില്‍ ഒന്നാം റാങ്കോട് കൂടിയാണ് Read More…


