ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു നായയും ഒരു തെരുവ് പൂച്ചക്കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനോടകം ദശലക്ഷത്തിലധികം കാഴ്‌ചകളും 64,000 ലൈക്കുകളും നേടി ഈ വീഡിയോ. നല്ല മഴയുള്ള ഒരു ദിവസം തുറസായ ഒരു പ്രദേശത്ത് തണുത്ത് വിറച്ചു നടന്നുനീങ്ങുന്ന ഒരു പൂച്ചക്കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്.നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയിൽ, പൂച്ചക്കുട്ടി നിസ്സഹായനായി നില്‍ക്കുന്നു. തണുത്തുവിറച്ചു തീർത്തും Read More…