നമ്മുടെ ദൈനംദിന ജീവിതത്തിൽ അടുക്കളയ്ക്ക് വലിയ പ്രാധാന്യമുണ്ട്, എന്നാൽ അവിടെ നമ്മൾ പതിവായി ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. പാത്രങ്ങൾ, കട്ടിംഗ് ബോർഡുകൾ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ വർഷങ്ങളോളം ആളുകൾ അവ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന അഞ്ച് വസ്തുക്കളും അവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ലളിതമായ മാർഗ്ഗങ്ങളും ചൂണ്ടിക്കാണിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് രാശി ചൗധരി. പഴകിപ്പാലായ നോൺ-സ്റ്റിക്ക് പാത്രങ്ങൾ, മങ്ങിത്തുടങ്ങിയ പ്ലാസ്റ്റിക് പാത്രങ്ങൾ, സ്ഥിരമായി ദുർഗന്ധം വമിക്കുന്ന കട്ടിംഗ് ബോർഡുകൾ എന്നിവ Read More…
Tag: KitchenSafety
ലിക്വിഡ് സോപ്പിലെ വിഷം പ്ലേറ്റിലൂടെ വയറ്റിലേക്ക്; മുന്നറിയിപ്പുമായി ഡോക്ടർ, ഡിഷ് വാഷ് ലിക്വിഡ് ഉപേക്ഷിക്കേണ്ട സമയമായോ?
നമ്മുടെ അടുക്കളകളിൽ ദിവസവും ഉപയോഗിക്കുന്ന ഡിഷ്വാഷ് ലിക്വിഡുകൾ അഥവാ പാത്രം കഴുകുന്ന ലായനികൾ അത്ര നിഷ്കളങ്കമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ പ്രമുഖ ഡോക്ടറായ മനൻ വോറ. നാം ആഹാരം കഴിക്കുന്ന പാത്രങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഈ ലായനികൾ അടുക്കളയിലെ ഏറ്റവും വിഷാംശമുള്ള വസ്തുവാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ‘ഐസോത്തിയാസോളിനോൺസ്’ പോലുള്ള രാസവസ്തുക്കൾ ചർമ്മത്തിന് അലർജിയുണ്ടാക്കാൻ കാരണമായേക്കാം. പലപ്പോഴും പാത്രങ്ങൾ കഴുകിക്കഴിഞ്ഞാലും ഈ ലായനിയുടെ നേർത്ത അംശം അവയിൽ അവശേഷിക്കാറുണ്ട്. Read More…


