Lifestyle

വറ്റൽമുളക് പൂപ്പൽ വരാതെ സൂക്ഷിക്കാം; ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ…

കറികൾക്ക് രുചിയും ഗന്ധവും നൽകാൻ ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് സാധാരണയായി ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഇവയ്ക്ക് എരിവ് കൂടുതലായിരിക്കുമെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. കടകളിൽ നിന്ന് മുളക് വാങ്ങി വീട്ടിൽ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാൽ, ചിലപ്പോള്‍ വറ്റല്‍മുളക് വളരെ പെട്ടെന്ന് ചീത്തയായിപ്പോകാറുണ്ട്, പ്രത്യേകിച്ച് കുപ്പികളിൽ സൂക്ഷിക്കുമ്പോൾ പെട്ടെന്ന് പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്. ഇനി ആ ടെൻഷൻ വേണ്ട, ഉണക്കമുളക് കേടുകൂടാതെ സൂക്ഷിക്കാൻ ചില വഴികളുണ്ട്. വറ്റല്‍മുളക് കേടുകൂടാതെ സൂക്ഷിക്കാൻ വായു കടക്കാത്ത പാത്രങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക: ഉണക്കമുളക് വായു Read More…

Lifestyle

പുതിയ ഇരുമ്പ് ചീനച്ചട്ടി പെട്ടെന്ന് മയക്കി എടുക്കാം; ഈ ട്രിക്ക് നോക്കൂ….

ഇരുമ്പു ചീനച്ചട്ടിയിൽ പാചകം ചെയ്യുന്ന വിഭവങ്ങൾക്ക് രുചിയേറുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പുതിയതായി ഇരുമ്പു ചീനച്ചട്ടി വാങ്ങിയാൽ ഉടനെ തന്നെ അടുക്കളയില്‍ ഉപയോഗിക്കാൻ പറ്റില്ല. ഇതിന് ഇരുമ്പ് പാത്രം മയക്കി എടുക്കുക എന്നാണ് പറയുന്നത്. എന്നാലേ വിഭവങ്ങൾ നന്നായി പാചകം ചെയ്യാന്‍ പറ്റുകയുള്ളൂ. ഇരുമ്പ് പാത്രം എങ്ങനെ എളുപ്പത്തിൽ മയക്കി എടുക്കമെന്ന് നോക്കാം. ആദ്യം ഇരുമ്പ് പാത്രം ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകണം. തുടർന്ന് പാത്രത്തിൽ കുറച്ച് ബേക്കിങ് സോഡ ചേർത്ത് പകുതി നാരങ്ങയുടെ നീരും ചേർത്തു Read More…

Lifestyle

ചീനച്ചട്ടി വേണ്ട; എളുപ്പത്തിൽ എത്ര കിലോ തേങ്ങയും വറുത്തെടുക്കാനായി ഒരു കിടിലൻ വിദ്യ

നല്ല തേങ്ങ വറുത്തരച്ച കടലകറിയും, തീയലും ചിക്കന്‍ക്കറിയുമൊക്കെ കഴിച്ചിട്ടില്ലേ നിങ്ങള്‍. എന്താല്ലേ രുചി. എന്നാല്‍ തേങ്ങ വറക്കുകയെന്നത് പലര്‍ക്കും ഒരു ടാസ്‌കാണ്. ചീനച്ചട്ടിയില്‍ ചെറുതീയില്‍ തേങ്ങ വറത്തെടുക്കണം. തീ കൂടിയാല്‍ തേങ്ങ കരിഞ്ഞുംപോകും. എന്നാല്‍ ഇനി പേടിക്കേണ്ട. എളുപ്പത്തില്‍ കരിഞ്ഞ് പോകാതെ എത്ര കിലോ തേങ്ങ വേണമെങ്കിലും നന്നായി വറുത്തെടുക്കുന്നതിന് ഒരു ട്രിക്കുണ്ട്. റെസ്മീസ് കറി വേള്‍ഡ് യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ രീതി അവതരിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ താരം കുക്കറാണ്. തേങ്ങ ആദ്യം തന്നെ നന്നായി Read More…

Lifestyle

മൈക്രോവേവ് ഓവന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഏറ്റവും കൂടുതല്‍ സഹായകമാകുന്ന ഒന്നാണ് മൈക്രോവേവ് ഓവന്‍. വീട്ടമ്മമാരുടെ ജോലികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കാറുണ്ട്. മൈക്രോവേവ് ഓവന്‍ പാചകം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ് ആക്കി തരുന്നു എന്നതാണ് ഇതിന്റെ പ്രധാന മേന്മകളില്‍ ഒന്ന്. ഓവന്‍ ശരിയായി ഉപയോഗിക്കാനും പരിപാലിക്കാനും വളരെ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു….

Health

മത്സ്യവും മാംസവും അടുക്കളയില്‍വച്ചു വൃത്തിയാക്കുന്നത് ശരിയാണോ?

പഴങ്ങളും പച്ചക്കറിളുമൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി വേണം ഉപയോഗിക്കേണ്ടത്. എല്ലാ പഴങ്ങളും പച്ചക്കറികളും ഒരുപോലെയല്ല കഴുകേണ്ടത്. ഇവയിലെ അഴുക്കും പൊടിയും രാസവസ്തുക്കളുമൊക്കെ നീക്കം ചെയ്യാന്‍ ഏതൊക്കെ രീതിയിലാണ് കഴുകേണ്ടതെന്ന് അറിയാം…. * മത്സ്യം – മത്സ്യവും മാംസവും അടുക്കളയില്‍ വച്ചു വൃത്തിയാക്കുന്നത് അണുക്കള്‍ അടുക്കളയിലേക്കു കടക്കാന്‍ കാരണമായേക്കാം. അതിനാല്‍ പുറത്തുവച്ച് വൃത്തിയാക്കുന്നതാകും ഉചിതം. ഇവ മുറിക്കാന്‍ ഉപയോഗിച്ച കത്തി, ചോപ്പിങ് ബോര്‍ഡ് എന്നിവയും നന്നായി വൃത്തിയാക്കണം. * തണുപ്പിച്ച പഴങ്ങളും Read More…

Lifestyle

ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകാന്‍ മടിയാണോ? ഉഗ്രന്‍ വഴിയുണ്ട്- വീഡിയോ വൈറല്‍

ഭക്ഷണം കഴിച്ചതിന് ശേഷം ആ പാത്രങ്ങള്‍ വൃത്തിയാക്കുകയെന്നത് പലര്‍ക്കും മടിയുള്ള പണിയാണ്.എന്നാല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു വ്യക്തി. വീഡിയോ വന്‍ തരംഗമായി മാറുകയും ചെയ്തു. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ്. വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു വ്യക്തിയെ കാണാം. കുക്കറില്‍ നിന്ന് ഭക്ഷണം പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് പാത്രം കഴുകുന്ന കാര്യം ഓര്‍ക്കുന്നത്. ഒട്ടും വൈകാതെ തന്റെ പ്ലേറ്റും സ്പൂണിലുമൊക്കെ തിളച്ച  പ്ലാസ്റ്റിക് കവര്‍വച്ച ശേഷം ഭക്ഷണം കഴിക്കുന്നതും Read More…