Featured Lifestyle

ടൂത്ത്പിക്ക് നിസ്സാരക്കാരനല്ല! കൊള്ളാലോ? ഇത് കൊണ്ട് ഇത്ര ഏറെ ഉപകാരങ്ങളോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലിനിടയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാന്‍ ടൂത്ത്പിക്ക്‌ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന് അടുക്കളയിലും പല ഉപകാരങ്ങളുണ്ട്. കേക്കുകള്‍ മഫിനുകള്‍, ബ്രൗണികള്‍ തുടങ്ങിയവ ഉണ്ടാക്കുമ്പോള്‍ ഇത്തരത്തിലുള്ള ടൂത്ത്പിക്ക്‌ വളരെ ഉപകാരപ്രദമാണ്. ഉള്ളിലെ ഭാഗം വെന്തോയെന്ന് നോക്കാനായി സാധിക്കുന്നു. അതില്‍ അവശിഷ്ടങ്ങള്‍ ഒന്നും പറ്റിപിടിച്ചിട്ടില്ലെങ്കില്‍ നന്നായി വെന്തുവെന്നാണ് അര്‍ത്ഥം. റോളുകളും മറ്റും ഉണ്ടാക്കുന്ന സമയത്ത് ടൂത്ത്പിക്ക് കുത്തി വയ്ക്കാം. അവ ചിതറിപ്പോകാതെ ശരിയായ രൂപത്തില്‍ തന്നെ വെന്തു കിട്ടും. വെന്തതിന് ശേഷം ഇതെടുത്ത് ഒഴിവാക്കാനായി മറക്കരുത്. അതുപോലെ Read More…

Lifestyle

പാലും ചായയും തിളപ്പിക്കുമ്പോൾ പാത്രത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്നുണ്ടോ? ഈ 5 തന്ത്രങ്ങൾ പരീക്ഷിച്ചു നോക്കൂ

പലപ്പോഴും തിളപ്പിക്കുമ്പോൾ പാലോ ചായയോ ഒഴുകിപ്പോയാൽ ഗ്യാസ് വൃത്തികേടാകുകയും വൃത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകുകയും ചെയ്യും. നിങ്ങൾക്കും ഈ പ്രശ്‌നമുണ്ടെങ്കിൽ, ചില ലളിതമായ തന്ത്രങ്ങൾ സ്വീകരിച്ചുകൊണ്ട് നിങ്ങൾക്ക് ഇത് തടയാനാകും. വീടുകളിൽ തിളപ്പിക്കുമ്പോൾ പാലോ ചായയോ പാത്രത്തിൽ നിന്ന് പുറത്തേയ്ക്ക് വീഴുന്നത് സാധാരണമാണ്. ഇത് ഗ്യാസ് സ്റ്റൗ വൃത്തികേടാക്കുകയും ചെയ്യുന്നു. ഈ പ്രശ്നം എല്ലാവർക്കും സംഭവിക്കാറുണ്ട്, പ്രത്യേകിച്ചും നമ്മൾ മറ്റ് ചില ജോലികളിൽ മുഴുകുകയും സ്റ്റൗവില്‍ പാലോ ചായയോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ. ഫലത്തില്‍ പാലോ ചായയോ വേഗത്തിൽ തിളച്ചുമറിയുകയും പുറത്തേയ്ക്ക് Read More…

Lifestyle

ഭക്ഷണത്തില്‍ ഉപ്പ് കൂടിപ്പോയോ? അധിക ഉപ്പ് കുറയ്ക്കാൻ 5 എളുപ്പവഴികൾ

ഭക്ഷണത്തിൽ ഉപ്പ് വളരെ പ്രധാനമാണ്. ഭക്ഷണത്തിന്റെ രുചി നിർണയിക്കുന്നതിൽ പ്രധാന ഘടകം ഉപ്പാണെന്ന് പറയാം. എന്നാൽ ഉപ്പ് അധികമുണ്ടെങ്കിൽ, ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടുക മാത്രമല്ല, അത് ഉപയോഗശൂന്യമാകുകയും ചെയ്യും. ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കാൻ ചില വിദ്യകൾ ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉപ്പ് കുറയ്ക്കാം. ഭക്ഷണത്തിൽ ഉപ്പ് അധികമുണ്ടെങ്കിൽ, അതിൽ ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർക്കുക. ഉരുളക്കിഴങ്ങ് അധിക ഉപ്പ് ആഗിരണം ചെയ്യുന്നു. തൈര് ഭക്ഷണത്തിൽ ഉപ്പ് അധികമുണ്ടെങ്കിൽ അത് കുറയ്ക്കാൻ തൈര് ഉപയോഗിക്കാം. നിങ്ങൾ പച്ചക്കറികൾ പാകം ചെയ്യുകയാണെങ്കിൽ Read More…

Lifestyle

നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

നിങ്ങളുടെ വീട്ടിലെ പാറ്റ, പല്ലി തുടങ്ങിയ നീക്കം ചെയ്യുന്നത് മുതൽ വാഴപ്പഴം ഫ്രഷ് ആയി നിലനിർത്തുന്നത് വരെയുള്ള ദൈനംദിന ജീവിതം എളുപ്പമാക്കുകയും നിങ്ങളുടെ വീടിനെ വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള ചില പൊടിക്കെകള്‍ ഇതാ. അതു അടുക്കളയിലുപയോഗിക്കുന്ന നിത്യോപഗ സാധനങ്ങള്‍ ഉപയോഗിച്ച് ചെലവില്ലാതെതന്നെ. വേണ്ട സാധനങ്ങള്‍: വിനാഗിരി, കര്‍പ്പൂര തുളസി എണ്ണ, ടിന്‍ ഫോയില്‍, സ്പൂണ്‍, വെള്ളം വീട്ടിലെ എന്തും വൃത്തിയാക്കാന്‍ നേര്‍പ്പിച്ച വൈറ്റ് വിനാഗിരി ഉപയോഗിക്കുക: വീടിന് ഭംഗി നിലനിര്‍ത്താന്‍ സഹായകമായ ഒന്നാണ് വിനാഗിരി . വിനാഗിരിയുടെ Read More…