അബുദാബി: പതിനഞ്ച് ഭാര്യമാരും 100 സഹായികളുമായി ദക്ഷിണാഫ്രിക്കന്‍ രാജ്യമായ എസ്വാതിനിയിലെ രാജാവ് യുഎഇയില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ആഫ്രിക്കയിലെ അവസാനത്തെ സമ്പൂർണ്ണ രാജാവായ മ്സ്വാതി മൂന്നാമന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വിഡിയോയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ആഫ്രിക്കന്‍ രാജാവിന്റെ ആഢംബരപൂര്‍ണമായ ജീവിതമാണ് വിഡിയോ പ്രചരിക്കുന്നതിലൂടെ ചര്‍ച്ചയാകുന്നത്. പരമ്പരാഗതവേഷം ധരിച്ച് രാജാവ് ഒരു സ്വകാര്യ ജെറ്റിൽ നിന്ന് ഇറങ്ങുന്നതാണ് വിഡിയോയുടെ തുടക്കം. പിന്നാലെ പതിനഞ്ച് ഭാര്യമാര്‍ അദ്ദേഹത്തെ അനുഗമിക്കുന്നു. പിന്നാലെ നൂറ് പരിചാരകരും ഇറങ്ങുന്നു. മ്സ്വാതിയുടെ Read More…

