Oddly News

ഡയാനയുടെ മരണവാർത്ത കേട്ട് ചാൾസ് ആഹ്ലാദിച്ചു! കൊട്ടാരത്തെ പിടിച്ചുകുലുക്കി സഹോദരന്റെ ഓർമക്കുറിപ്പ്

ബ്രിട്ടീഷ് രാജകുടുംബത്തെയും ലോകത്തെയും ഒരുപോലെ പിടിച്ചുലച്ച ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹോദരൻ ചാൾസ് സ്പെൻസർ. ഡയാന അപകടത്തിൽ മരിച്ച വിവരമറിഞ്ഞയുടൻ ചാൾസ് രാജകുമാരൻ (ഇപ്പോഴത്തെ ചാൾസ് മൂന്നാമൻ രാജാവ്) അത്യധികം ആഹ്ലാദവാനായിരുന്നുവെന്നും, ലോട്ടറിയടിച്ച വ്യക്തി സംസാരിക്കുന്നതു പോലെയാണ് അന്ന് അദ്ദേഹം സംസാരിച്ചതെന്നും സ്പെൻസർ തന്റെ പുതിയ ഓർമക്കുറിപ്പിൽ ആരോപിക്കുന്നു. ചാൾസ് സ്പെൻസർ രചിച്ച ‘സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ’ (Swan Song: Diana, My Sister) എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ Read More…

Oddly News

കാക്ക തൂ… എന്നാ തോന്നുന്നേ ! കാക്കയ്ക്കറിയാ​മോ രാജാവാണെന്ന്? കിംഗ് ചാൾസിന്റെമേൽ കാഷ്ഠിച്ച് കടൽക്കാക്ക, തലയിൽ വീണില്ലല്ലോയെന്ന് രാജാവ്! – വീഡിയോ

ഈ ആഴ്ച വടക്കൻ അയർലൻഡ് സന്ദർശനത്തിനിടയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവം ഉണ്ടായി. തലയ്ക്കു മുകളിലൂടെ പറന്ന ഒരു കടൽക്കാക്ക അദ്ദേഹത്തിന്റെ ജാക്കറ്റിന് പുറകിൽ കാഷ്ഠിക്കുകയായിരുന്നു. വടക്കൻ അയർലൻഡിലെ തീരദേശ നഗരമായ ന്യൂകാസിലിൽ വെച്ചാണ് ഈ സംഭവം നടന്നത്. അവിടെയുള്ള ഒരു കമ്മ്യൂണിറ്റി സിനിമ തിയേറ്ററിന് പുറത്ത് വെച്ച് എഴുപത്തിയേഴുകാരനായ രാജാവ് ജനങ്ങളെ കണ്ടുമുട്ടുന്നതിനിടയിലാണ്സംഭവം. കടൽക്കാക്കയുടെ കാഷ്ഠം വീണത് രാജാവിന്റെ ജാക്കറ്റിന്റെ പുറകുഭാഗത്തായിരുന്നു. സാധാരണ ജനങ്ങൾക്കിടയിലൂടെ അദ്ദേഹം റോഡിലൂടെ നടന്നുപോകുമ്പോൾ ജാക്കറ്റിൽ കറ Read More…

Oddly News

ചാള്‍സിന് കാന്‍സര്‍; രാജാവ് സ്ഥാനമൊഴിയുമെന്ന നോസ്ട്രഡാമസിന്റെ പ്രവചനം ഫലിക്കുമോ?

ലണ്ടന്‍: ലോകത്ത് പ്രധാന സംഭവങ്ങളുണ്ടാകുമ്പോളൊക്കെ ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിന്റെ പ്രവചനം ചര്‍ച്ചയാകാറുണ്ട്. ഇത്തവണ ബ്രിട്ടനിലെ ചാള്‍സ് രാജാവിന് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. 2024-ല്‍ ചാള്‍സ് സ്ഥാനമൊഴിയുമെന്നാണു നോസ്ട്രഡാമസിന്റെ പ്രവചനം. ഇത് യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയാണ് രാജകുടുംബത്തിനും ബ്രിട്ടീഷ് ജനതയ്ക്കും ഉള്ളത്. 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നോസ്ട്രഡാമസ് പ്രവചിച്ച പല കാര്യങ്ങളും യാഥാര്‍ഥ്യമായി രുന്നു. നോസ്ട്രഡാമസിന്റെ ലോക പ്രശസ്തമായ പ്രവചന പുസ്തകത്തില്‍ 942 പ്രവചനങ്ങളാണുള്ളത്. 2024-ല്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് നടത്തിയിരിക്കുന്ന പ്രവചനങ്ങളിലാണ് ചാള്‍സ് രാജാവിന്റെ സ്ഥാനനഷ്ടത്തെക്കുറിച്ച് പറയുന്നത്. Read More…