Oddly News

കാലിഫോര്‍ണിയ തീരത്തിന് സമീപം കൊലയാളി തിമിംഗലങ്ങള്‍ !

വന്യജീവി പ്രേമികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൊലയാളി തിമിംഗലങ്ങള്‍ എന്നും ഒരു കൗതുക കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങളാണ് മോണ്ടെറി ബേയില്‍ പ്രത്യക്ഷപ്പെട്ടത് . പ്രാദേശിക വിനോദ സഞ്ചാര ഗ്രൂപ്പായ മോണ്ടെറി ബേ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. തിമിംഗലങ്ങള്‍ വെള്ളത്തില്‍ ഉല്ലസിക്കുന്നതും, ചത്ത കടല്‍ പക്ഷിയെ കൊണ്ട് വെള്ളത്തിലേക്ക് കുതിക്കുന്നതും ചിത്രങ്ങളില്‍ കാണാം . ചത്ത പക്ഷിയുമായി തിമിംഗലം കളിക്കുന്ന പ്രവൃത്തിയെ അതിക്രൂരമെന്നാണ് ഇവിടെ വിശേഷിപ്പിക്കുന്നത് . എന്നാല്‍ കടല്‍ Read More…

Oddly News

ഐസുകട്ടയില്‍ കുരുങ്ങി ; രക്ഷപ്പെടാന്‍ കഴിയാതെ കൊലയാളി തിമിംഗലങ്ങളുടെ കൂട്ടം- വീഡിയോ

ജപ്പാനിലെ ഏറ്റവും വടക്കേയറ്റത്തെ പ്രധാന ദ്വീപായ ഹൊക്കൈഡോയുടെ തീരത്ത്, നിരവധി കൊലയാളി തിമിംഗലങ്ങള്‍ മഞ്ഞുകട്ടയില്‍ കുടുങ്ങിയതിനാല്‍ രക്ഷപ്പെടാന്‍ കഴിയാതെ വലഞ്ഞു. ഷിറെറ്റോക്കോ പെനിന്‍സുലയിലെ റൗസു എന്ന പട്ടണത്തിന് സമീപമുള്ള മത്സ്യത്തൊഴിലാളികള്‍, ഓര്‍കാസ് എന്നും വിളിക്കപ്പെടുന്ന കൊലയാളി തിമിംഗലങ്ങളെ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് കടല്‍ത്തീരത്ത് കണ്ടത്. 16 മുതല്‍ 17 വരെ തിമിംഗലങ്ങളുടെ കൂട്ടം കടന്നുകയറുന്ന മഞ്ഞുപാളികള്‍ക്കിടയില്‍ വായുവിനായി പുറത്തേക്ക് വരുന്നത് ഡ്രോണ്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. അതേസമയം ഉച്ചയോടെ, തിമിംഗലങ്ങള്‍ കാഴ്ചയില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. ‘ഐസ് Read More…