Crime

ഓരോ കുരുന്നുജീവനും ഡോക്‌ടര്‍ക്കു ലഭിച്ചത്‌ 2.54 രൂപ! ഓരോ കുപ്പി ചുമ മരുന്നിനും 10% കമ്മീഷന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചുമമരുന്ന്‌ കുടിച്ചതിനേത്തുടര്‍ന്ന്‌ മരിച്ച 23 കുട്ടികളില്‍ ഓരോരുത്തരുടെയും ജീവന്റെ വിലയായി ഡോക്‌ടര്‍ക്കു ലഭിച്ചത്‌ 2.54 രൂപ! കുട്ടികള്‍ക്കു കാലദൂതനായി മാറിയ, തമിഴ്‌നാട്ടിലെ ശ്രേശന്‍ ഫാര്‍മയുടെ ‘കോള്‍ഡ്രിഫ്‌’ ചുമമരുന്നിന്റെ വില 24.54 രൂപയായിരുന്നു. വില്‍ക്കുന്ന ഓരോ കുപ്പി മരുന്നിനും 10% കമ്മീഷനായാണ്‌ 2.54 രൂപ വീതം ഡോക്‌ടര്‍ക്കു ലഭിച്ചിരുന്നത്‌. ചുമമരുന്ന്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കസ്‌റ്റഡിയിലുള്ള ഡോ. പ്രവീണ്‍ സോണി പരാസിയായിലെ ഗവ. ആരോഗ്യകേന്ദ്രത്തില്‍ ശിശുരോഗവിദഗ്‌ധനായിരുന്നു. സ്വകാര്യ പ്രാക്‌ടീസിന്റെ ഭാഗമായി ഇയാള്‍ ‘കോള്‍ഡ്രിഫ്‌’ മരുന്ന്‌ നിരന്തരം Read More…