ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങും കീറ്റോ ഡയറ്റും ശരീരഭാരം കുറയ്ക്കാനായി സഹായിക്കുന്ന ഡയറ്റുകളാണ്. രണ്ടിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. ഒരാളുടെ ജീവിതശൈലിയും ലക്ഷ്യങ്ങളും അനുസരിച്ചാണ് ഡയറ്റ് തെരഞ്ഞെടുക്കുന്നത്. എന്ത് കഴിക്കുന്നുവെന്നതിലല്ല മറിച്ച് എപ്പോഴാണ് കഴിക്കുന്നത് എന്നതിലാണ് കാര്യം. 16 മണിക്കൂര്‍ ഉപവാസവും 8 മണിക്കൂറിനുള്ളില്‍ ഭക്ഷണവും എന്നതിലാണ് ഭക്ഷണരീതി പ്രധാന്യം നല്‍കുന്നത്. ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് സ്വഭാവികമായും കുറയും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തും. കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങ് പിന്തുടരുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു. അന്നജത്തിന്റെ അളവ് Read More…