Crime

ഭക്ഷണം എടുത്തുവയ്ക്കാൻ വൈകി, നവവധുവിന് പീഡനം, തല ചുമരിൽ ഇടിപ്പിച്ചു; മലപ്പുറത്ത് ജിം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ∙ ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് നവവധുവിനെ ക്രൂരമായി ഉപദ്രവിച്ച ജിംനേഷ്യം പരിശീലകനായ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്. ഒക്ടോബർ 27നാണ് സംഭവം. ഒരു മാസം മുൻപാണ് ഷഹീനും യുവതിയും പ്രണയിച്ച് വിവാഹിതരായത്. ജിംനേഷ്യം പരിശീലകനായ ഷഹീൻ രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തുവയ്ക്കാൻ താമസിച്ചെന്നു പറഞ്ഞ് ഭാര്യയുടെ തല ചുമരിൽ ഇടിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെയെത്തി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. Read More…

Crime

പ്ലസ് വൺ വിദ്യാർത്ഥിനി ഗര്‍ഭിണിയായി; പീഡിപ്പിച്ചത് ക്രിമിനൽ കേസുകളിൽ ജാമ്യത്തിലിറങ്ങിയ 21കാരന്‍

പ്രണയം നടിച്ച് വശത്താക്കി പ്ലസ് വൺ വിദ്യാർത്ഥിനിയുമായി പലവട്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റിൽ. കൊച്ചി, കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലിനെയാണ് (21) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി ചക്കനാട്ട് അമ്പലത്തിനടുത്താണ് ഇയാളുടെ താമസം. പതിനാറുകാരി ഗര്‍ഭിണിയായതോടെയാണ് പ്രതിയുമായുള്ള ബന്ധം വീട്ടുകാര്‍ തിരിഞ്ഞറിഞ്ഞത്. ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ കഴിയവേയാണ് ഇയാള്‍ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയത്. എളമക്കര സ്റ്റേഷൻ പരിധിയിലെ പേരണ്ടൂർ വോക്ക്‌വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് ഇയാള്‍ പ്ലസ് വൺ വിദ്യാർത്ഥിനിയായ Read More…