തിരുവനന്തപുരം∙ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് തുടങ്ങുമ്പോൾ, സഭയ്ക്കുള്ളിലെ ഏറ്റവും വലിയ കൗതുകം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സത്യപ്രതിജ്ഞയായിരിക്കും. അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനായിരിക്കും പ്രോടെം സ്‌പീക്കറായി അന്ന് സഭ നിയന്ത്രിക്കുക. അതുകൊണ്ടുതന്നെ, ജി. സുധാകരന് മുന്നിൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പിണറായി വിജയൻ എത്തുമോ അതോ മാറിനിൽക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. നിലവിലെ സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന Read More…

