Lifestyle

പിആറിന് അപേക്ഷിക്കാൻ 10 വർഷം, കുടിയേറ്റ മോഹികള്‍ക്കു വലിയ തിരിച്ചടി, കടുപ്പിക്കാന്‍ യു.കെ.

നടപ്പ്‌ പാര്‍ലമെന്റിന്റെ അവസാനത്തോടെ രാജ്യത്തെ നെറ്റ്‌ മൈഗ്രേഷന്‍ ഗണ്യമായി കുറയ്‌ക്കുമെന്ന്‌ യു.കെ. പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാമര്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ മോഹികള്‍ക്കു വലിയ തിരിച്ചടി സമ്മാനിക്കുന്നതാണ്‌ ഈ പ്രഖ്യാപനം. പുതിയ നയത്തോടെ, പൗരത്വം ലഭിക്കാന്‍ ഇപ്പോള്‍ ബാധകമായതിന്റെ ഇരട്ടി കാലം കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ താമസിക്കേണ്ടിവരുമെന്ന്‌ പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. അപരിമിത താമസ അനുവാദം (Indefinite Leave to Remain) അനുവദിക്കുന്നതിനുള്ള വിസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് പുതിയ Read More…