Crime

ഇന്‍സ്റ്റാഗ്രാമില്‍ ഹോളിവുഡ് താരം കീനു റീവ്സായി ആള്‍മാറാട്ടം; 69 കാരിയില്‍ നിന്നും അടിച്ചുമാറ്റിയത് 65,000 രൂപ

മുംബൈ: കനേഡിയന്‍ നടനും സംഗീതജ്ഞനുമായ ഹോളിവുഡ് താരം കീനു റീവ്സായി ആള്‍മാറാട്ടം നടത്തി മുംബൈയിലെ 69 കാരിയില്‍ നിന്നും തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത് 65,000 രൂപ. ഇന്ത്യ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരന്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരിയായ ഇവരുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുകെയിലുള്ള മകള്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് അപരിചിതമായ അക്കൗണ്ടിലേക്ക് പണം അയച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വെര്‍സോവ പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വൃദ്ധ തട്ടിപ്പുകാരനുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് തട്ടിപ്പുകാരന്‍ ഇവരുമായി പതിവായി ചാറ്റ് ചെയ്ത് Read More…

Hollywood

ഒരു വരി സംഭാഷണത്തിന് 10 ലക്ഷം ഡോളര്‍ ; ലോകസിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടന്‍

സിനിമ ഒരു ദൃശ്യമാധ്യമമാണ്. പലപ്പോഴും അഭിനയത്തിന്റെ അനുബന്ധമായി കഥ വെളിവാകുന്നതിന്റെ ഭാഗമായിട്ടാണ് സംഭാഷണം കടന്നുവരുന്നത്. എന്നാല്‍ സിനിമയില്‍ സംസാരിച്ച വാക്കുകളുടെ എണ്ണം വെച്ച് പ്രതിഫലം വാങ്ങിയ നടനുണ്ട്. ഹോളിവുഡ് സൂപ്പര്‍താരമായ കീനു റീവ്‌സ്. മാട്രിക്‌സ് പരമ്പരകളുടെ സിനിമയില്‍ 638 വാക്കുകള്‍ മാത്രം സംസാരിക്കുന്ന വേഷം ചെയ്തതിലൂടെ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമായിട്ടാണ് കീനു റീവ്‌സ് മാറിയത്. വാചോവ്സ്‌കിസിന്റെ രണ്ട് ഭാഗങ്ങളുള്ള ദി മാട്രിക്സില്‍ (റീലോഡഡ് ആന്റ് റെവല്യൂഷന്‍സ്) കീനു റീവ്സ് തന്റെ നിയോ എന്ന Read More…

Oddly News

കീനു റീവ്‌സിന്റെ ഐതിഹാസിക കഥാപാത്രം ജോണ്‍ വിക്ക് തായ്ലന്‍ഡില്‍ തെരുവ് ഭക്ഷണം വില്‍ക്കുന്നു

കീനു റീവ്‌സിന്റെ ഐതിഹാസിക ചലച്ചിത്ര കഥാപാത്രമായ ജോണ്‍ വിക്ക് തായ്ലന്‍ഡില്‍ തെരുവ് ഭക്ഷണം വില്‍ക്കുന്നെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമോ? എന്നാല്‍ ജോണ്‍വിക്കിന്റെ ഞെട്ടിക്കുന്ന സാദൃശ്യമുള്ള ഒരാളുടെ ക്ലിപ്പുകള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ”ജോണ്‍ വിക്ക് ആളുകളെ കൊല്ലുന്നത് നിര്‍ത്തി, കാപ്പിയും ഗ്രില്‍ഡ് സ്‌ക്വിഡും വില്‍ക്കുന്നതിലേക്ക് തിരിഞ്ഞു. ഇവിടെ മാത്രം, അവന്‍ ആളുകളെ തോക്കെടുക്കുകയോ തല്ലുകയോ ചെയ്തില്ല, മറിച്ച് തെരുവ് ഭക്ഷണം വില്‍ക്കുകയും ഭക്ഷണപാത്രങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.” എന്ന അടിക്കുറിപ്പുള്ള ഒരു ഹ്രസ്വ വീഡിയോ തായ് Read More…