Celebrity Featured

‘ഓൺലൈൻ ലൈംഗികാതിക്രമവും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും’; ചരിത്രനേട്ടത്തിനു പിന്നാലെ വേദന പങ്കുവച്ച് 21കാരി

2026 ഐപിഎഫ് ലോക സബ്-ജൂനിയർ ആൻഡ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 140 കിലോ ഡെഡ്‌ലിഫ്റ്റിൽ വെള്ളി മെഡൽ നേടിയ കേയ കുനാൽ ബാനർജിക്ക് നേരെ വ്യാപക സൈബറാക്രമണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കേയ തന്നെയാണ് ഓൺലൈൻ വഴിയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചും എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. ഇന്ത്യയ്ക്കായി മെഡൽ നേടിയതിന് പിന്തുണ ലഭിക്കുമ്പോഴും ഒരു കായികതാരം എന്ന നിലയിൽ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് താരം പറഞ്ഞു. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിനൊപ്പം ജാതിയും വംശീയതയും ചർച്ചയാക്കുകയും, Read More…