ജീവിതശൈലിയാണ് പലരുടെയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നത്.എന്നാല്‍ തന്റെ 105 ാം വയസ്സിലും പ്രസരിപ്പോടെ ജീവിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മുത്തശ്ശി. ഒറ്റയ്ക്കുള്ള ജീവിതവും ബിയറുമാണത്രേ ആ രഹസ്യം. 105 വയസ്സ് കാരിയായ കാത്‌ലിന്‍ ഹെന്നിങ്‌സ് തന്റെ ജന്മദിനാഘോഷവേളയിലാണ് ആയുസ്സിന്റെ കാര്യം വെളിപ്പെടുത്തിയത്. കാതലിന്‍ മുത്തശ്ശിയുടെ ജന്മദിനാഘോഷം ഇംഗ്ലണ്ടിലെ ചെല്‍റ്റനമിലുള്ള കെയര്‍ഹോമിലായിരുന്നു. ഒരു ബിയര്‍ ഗ്ലാസും കൈയില്‍ പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മുത്തശ്ശിയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചു. 18 ാം വയസ്സു മുതല്‍ ഗിന്നസ് ഐറിഷ് സ്റ്റൗട്ട് ബിയറിന്റെ ആരാധികയാണ് Read More…