രക്ഷാബന്ധൻ ദിനത്തിൽ കാശ്മീരിലെ പെൺകുട്ടികളും ഇന്ത്യൻ സൈനികരും തമ്മിൽ പങ്കുവെച്ച മനോഹരമായ ഒരു നിമിഷം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പെൺകുട്ടികൾ സൈനികരുടെ കൈകളിൽ രാഖി കെട്ടുന്ന വീഡിയോ ആണ് ആളുകളുടെ ഹൃദയം കവരുന്നത്. പെൺകുട്ടികൾ സൈനികരുടെ അടുത്തേക്ക് വന്ന് അവരുടെ കൈകളിൽ രാഖി അണിയുന്നതാണ് വീഡിയോയിലുള്ളത്. സ്നേഹത്തിന്റെയും വൈകാരികതയുടെയും സന്ദേശം നൽകുന്ന ഈ ദൃശ്യങ്ങൾക്ക് വൻ പ്രചാരമാണ് ലഭിക്കുന്നത്. “എനിക്ക് സ്വന്തമായി സഹോദരങ്ങളില്ല, എന്നാൽ ഇന്ന് എനിക്ക് അത് ലഭിച്ചതായി തോന്നുന്നു. ജോലിത്തിരക്കുകൾ കാരണം കുടുംബത്തിൽ നിന്ന് Read More…
Tag: kashmir
‘ കശ്മീരിലെ ഝലം നദിയിലൂടെ ഫോർച്യൂണർ ഓടിച്ച് വിനോദസഞ്ചാരി; വീഡിയോ കണ്ട് നെറ്റിസൺസ് കലിപ്പിൽ
കശ്മീരിലെ ഝലം നദിയിലൂടെ ഒരു വിനോദസഞ്ചാരി ടൊയോട്ട ഫോർച്യൂണർ കാർ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. പൊതുജനങ്ങളുടെ സുരക്ഷയെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന ഈ പ്രവർത്തിക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. എക്സ് (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ വീഡിയോയിൽ, നദിയിലെ ശക്തമായ നീരൊഴുക്കിനെ പ്രതിരോധിച്ച് എസ്യുവി പതുക്കെ മുന്നോട്ട് നീങ്ങുന്നത് കാണാം. ഡ്രൈവർ കാറിനുള്ളിലിരുന്ന് തന്നെയാണ് ഈ സാഹസികത മൊബൈലിൽ പകർത്തിയത്. നദീതീരത്ത് നിന്നിരുന്ന നിരവധി ആളുകളും ഈ Read More…
സഹികെട്ട നാട്ടുകാര്‍ ചെളി മുഴുവന്‍ മാറ്റി; കശ്മീരിലെ ഏറ്റവും വലിയ തടാകത്തില്‍ താമരക്കാട് പൂത്തു, മൂന്ന് പതിറ്റാണ്ടിന് ശേഷം
ലോകത്തെ തന്നെ മനോഹരമായ സ്ഥലങ്ങളിലൊന്നായിട്ടാണ് കശ്മീരിനെ കണക്കാക്കുന്നത്. തടാകവും മഞ്ഞും മലനിരകളും പൂക്കളും കൊണ്ട് സമ്പന്നമായ കശ്മീരിലെ ഏറ്റവും വലിയ തടാകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം താമരപ്പൂക്കള്‍ വീണ്ടും വിരിഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി ചെളി മൂടി ശ്വാസം മുട്ടിപ്പോയ താമരപ്പൂക്കളാണ് ഇപ്പോള്‍ സ്വതന്ത്രമായത്. 1990-ഓടെ തന്നെ തടാകത്തിന്റെ തീരപ്രദേശങ്ങളും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ചതുപ്പ് നിലങ്ങളും കൃഷിയിടങ്ങളാക്കി മാറ്റിയതോടെ തടാകം വളരെയധികം ചുരുങ്ങിയിരുന്നു. 1992-ല്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കം ആയിരക്കണക്കിന് ടണ്‍ ചെളി തടാകത്തിലേക്ക് ഒഴുക്കി വിട്ടതോടെ താമരയുടെ Read More…
IISC പ്രൊഫസര്‍ മാധവി ലത ; ചെനാബ് പാലം പണിയാന്‍ 17 വര്‍ഷം ചെലവഴിച്ച സിവില്‍ എഞ്ചിനീയര്‍
ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപാലം തുറന്ന് ഇന്ത്യ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുമ്പോള് അതിന് മുകളിലേക്കാണ് ഐഐഎസ് സി യുടെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നുള്ള വിശിഷ്ട ജിയോ ടെക്നിക്കല്‍, റോക്ക് എഞ്ചിനീയറിംഗ് സ്പെഷ്യലിസ്റ്റായ ഡോ. മാധവി ലത നില്‍ക്കുന്നത്. ചെനാബ് പാലം പണിയന് 17 വര്‍ഷം ഇവിടെയുണ്ടായിരുന്നു. ഭൂകമ്പപരമായി സജീവവും ഭൂമിശാസ്ത്രപരമായി സങ്കീര്‍ണ്ണവുമായ ഹിമാലയന്‍ മേഖലയിലൂടെ പാലം കടന്നുപോകുന്നത് ഒരു അഗാധമായ മലയിടുക്കിലൂടെയാണ്. കുത്തനെയുള്ള ചരിവുകളും വ്യത്യസ്തമായ പാറകളുടെ അവസ്ഥയും ഉയര്‍ന്ന കാറ്റിന്റെ Read More…
കശ്മീരിലെ ‘തേനീച്ച റാണി’; തേന്‍ ബിസിനസില്‍ പുരുഷമേധാവിത്വത്തെ വെല്ലുവിളിച്ച് സാനിയ സെഹ്റ
സമൂഹം പിന്തുടരുന്ന പതിവുവഴികളുടെ ഭാരമില്ലാതെ സ്ത്രീകള്‍ നിശ്ചയദാര്‍ഡ്യത്തോടെ അവരുടെ അഭിനിവേശത്തെ പിന്തുടരുമ്പോള് എന്തും നേടാനാകും. അതുകൊണ്ടാണ് കശ്മീരിലെ പച്ചപുതച്ച താഴ്വരകള്ക്ക് നടുവില്‍, ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള 20 കാരിയായ സാനിയ സെഹ്റ ബിസിനസ് രംഗത്തെ പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്നത്. തേനീച്ച വളര്‍ത്തലിന്റെ മേഖലയില്‍ വിജയകരമായ ബിസിനസ്സ് അവര്‍ കെട്ടിപ്പടുത്തു. ശ്രീനഗറിലെ ബല്‍ഹാമ പ്രദേശത്ത് താമസിക്കുന്ന സാനിയ ചെറുപ്പം മുതലേ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നു. തേനീച്ചഫാമില്‍ പിതാവ് ജോലി ചെയ്യുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചാണ് അത് അവള് പഠിച്ചെടുത്തത്. അവളുടെ പിതാവ് Read More…
തണുത്തുറഞ്ഞ ജലാശയത്തിലേക്ക് മുങ്ങും ; കശ്മീരികള്‍ താമരത്തണ്ട് ശേഖരിക്കുന്നത് ഇങ്ങിനെ
മരകോച്ചുന്ന മഞ്ഞുപെയ്യുന്ന ശൈത്യകാലത്ത് കുന്നുകളും മലകളും വെളുത്ത പുതപ്പിന് കീഴില്‍ അമരുമ്പോള്‍ തണുത്തുറഞ്ഞ ജലാശങ്ങളിലേക്ക് ചാടുകയാണ് ജമ്മുകശ്മീരിലെ പുരുഷന്മാര്. ജലാശയത്തിലെ താമരത്തണ്ടുകള് ശേഖരിക്കനാണ് കൊടും തണുപ്പിനെ അവഗണിച്ചുള്ള ഈ സാഹസം. ചിലപ്പോഴൊക്കെ തടാകത്തിലെ ഐസ് പാളികള്‍ പൊട്ടിച്ചാകും ജലാശയത്തിലേക്ക് അവര്‍ മുങ്ങുക. ശൈത്യകാലത്താണ് ജമ്മുകശ്മീരില്‍ താമരത്തണ്ട് വിളവെടുപ്പ് ആരംഭിക്കുന്നത്. കാശ്മീരിഭാഷയില്‍ ‘നദ്രു’ എന്ന പേരില്‍ അറിയപ്പെടുന്ന താമരയുടെ തണ്ട് ശൈത്യകാലത്തെ കശ്മീരികളുടെ പ്രധാന വിഭവങ്ങളിലൊന്നാണ്. ശ്രീനഗറിലെ അഞ്ചാര് തടാകത്തിന് സമീപം താമസിക്കുന്ന നൂറുകണക്കിന് ആളുകളാണ് താമരയുടെ തണ്ട് Read More…
ബദാമും കടുകും തുളിപ്പും റോസയും പൂത്തു; മഞ്ഞുമൂടിയ മലനിരകളും ; ‘ഭൂമിയിലെ സ്വര്‍ഗ്ഗം’ മാടിവിളിക്കുന്നു
കാശ്മീര്‍ അതിന്റെ ശീതകാല ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വസന്തത്തെ സ്വാഗതം ചെയ്യുന്ന നിറങ്ങളുടെയും സുഗന്ധങ്ങളുടെയും ഒരു സിംഫണിയിലേക്ക് ഉണരുകയാണ്. താഴ്വരയുടെ ശാന്തതയും സൗന്ദര്യവും നുകരാന്‍ സന്ദര്‍ശകരെയും നാട്ടുകാരെയും ഒരുപോലെ സ്വാഗതം ചെയ്തു തുടങ്ങുകയാണ് കശ്മീര്‍. പൂക്കുന്ന ബദാം മരങ്ങളും കടുക് പാടവും ലോകത്തെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങളിലൊന്നാക്കി കശ്മീരിനെ മാറ്റുകയാണെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്. വസന്തത്തെ ആലിംഗനം ചെയ്തുകൊണ്ട് ഭൂമിയിലെ ഈ പറുദീസയുടെ സാന്ത്വനവും സൗന്ദര്യവും കാലാതീതമായ ആകര്‍ഷണവും തേടുന്ന എല്ലാവര്ക്കും നേരെ കശ്മീര്‍ കൈകള്‍ വിടര്‍ത്തുകയാണ്. ശ്രീനഗര്‍ Read More…
ചെനാബ് പാലം കാണാന്‍ മറക്കരുത് ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയില്‍വേ പാലം
ലോകത്തുടനീളമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇന്ത്യയിലെ കശ്മീര്‍. ഇനി കശ്മീരിലേക്ക് ഒരു യാത്ര തെരഞ്ഞെടുത്താല്‍ മറ്റൊരു വിസ്മയം കൂടി കാത്തിരിപ്പുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയില്‍വേ പാലമായ ചെനാബ് പാലം. ലോകാത്ഭുതങ്ങളില്‍ പെടുന്ന പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടിയതാണ് ഈ എഞ്ചിനീയറിംഗ് വിസ്മയം. കഴിഞ്ഞ ദിവസം ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നു നല്കി. ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ കത്രയ്ക്കും ബനിഹാലിനും ഇടയില്‍ ഒരു നിര്‍ണായക കണ്ണിയായി മാറുന്ന പാലം Read More…
മൂടല്‍മഞ്ഞില്‍ ഉത്തരേന്ത്യ വിറയ്ക്കുന്നു; കശ്മീരിലെ ഗുല്മാര്ഗ്ഗിലാണേല് മഞ്ഞുമില്ല തണുപ്പുമില്ല
മഞ്ഞും മലഞ്ചെരിവും തണുപ്പുമൊക്കെയാണ് കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിനോദസഞ്ചാരികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ മൂടല്‍മഞ്ഞും തണുപ്പുമായി ഉത്തരേന്ത്യ തണുത്തു വിറച്ചപ്പോള്‍ കുളിരും തണുപ്പുമില്ലാതെ വരണ്ടുണങ്ങി കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗ്. സാധാരണഗതിയില്‍ ഒക്ടോബറില്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ഡിസംബര്‍ അവസാനവും ജനുവരിയും കടന്നിട്ടും ഗുല്‍മാര്‍ഗിനെ തൊട്ടുതീണ്ടിയിട്ടില്ല. ഓരോ വര്‍ഷവും മഞ്ഞും കുളിരും നുണയാന്‍ അനേകം വിനോദ സഞ്ചാരികളാണ് ഗുല്‍മാര്‍ഗില്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ മഞ്ഞുവീഴ്ചയും തണുപ്പും ഇല്ലാതെ വരണ്ടുണങ്ങിയതോടെ സഞ്ചാരികളും അകന്നു നില്‍ക്കുകയാണ്. ജനുവരി മാസത്തിലെ കഠിനമായ Read More…









