വലിയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാതെ കടന്നപോയ കങ്കുവയ്ക്ക് ശേഷം പ്രതിഭാധനനായ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ് നടന്‍ സൂര്യ. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അതിശക്തമായ ആക്ഷന്‍ മൂവിയായിട്ടാണ് റിട്രോ എത്തുന്നത്. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സിനിമയുടെ കീസര്‍ സൂര്യ ഷെയര്‍ ചെയ്തത്. 2025 വേനല്‍ക്കാലത്ത് സിനിമ തീയേറ്ററില്‍ എത്തുമെന്ന് താരം സൂചന നല്‍കുന്നു. സിനിമയിലെ നായിക പൂജാ ഹെഗ്‌ഡേയാണ്. സൂര്യയും പൂജയും കാമുകീകാമുകന്മാരായിരിക്കുമെന്ന സൂചനയാണ് സിനിമ Read More…