Myth and Reality

റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം കര്‍ണാടകയിലെ ക്ഷേത്രത്തില്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം ചെയ്ത് കര്‍ണാടക ക്ഷേത്രം. ഹിന്ദുവിശ്വാസിയായ റഷ്യന്‍ സൈനികന്‍ സെര്‍ജി ഗ്രബ്ലെവ് എന്ന സൈനികന്റെ അന്ത്യകര്‍മങ്ങളാണ് കര്‍ണാടകയിലെ ഗോകര്‍ണയിലെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന അന്ത്യകര്‍മ്മങ്ങള്‍ വീഡിയോകോള്‍ വഴി ബന്ധുവിനെ കാണിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ ദീര്‍ഘകാല ഭക്തനായ ഗ്രബ്ലെവ്, കഴിഞ്ഞ 18 വര്‍ഷമായി ഗോകര്‍ണം പതിവായി സന്ദര്‍ശിക്കുകയും വാരണാസിയില്‍ ആത്മീയ ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിനിടയില്‍ ഏപ്രില്‍ 28 നായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്. Read More…