Crime

കാമുകിയായ കോളജ് ടീച്ചറെ ഓഫീസ് ക്ലർക്ക് കാറിലിട്ട് ചുട്ടുകൊന്നു, ശേഷം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

കാമുകിയെ കാറിനുള്ളിലിട്ട് ചുട്ടുകൊന്ന ശേഷം താലൂക്ക് ഓഫീസ് ക്ലർക്ക് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ബംഗളൂരു നന്ദി ഹിൽസിന് സമീപമാണ് ഈ ദാരുണമായ സംഭവം നടന്നത്. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ക്ലർക്കായ രാമഞ്ജിനപ്പയും (45), സ്വകാര്യ കോളേജ് അധ്യാപികയായ സരോജയുമാണ് (40) മരിച്ചത്. സരോജ വിവാഹിതയും രാമഞ്ജിനപ്പ വിവാഹമോചിതനുമാണ്. യാത്രക്കിടെ ദൊഡബെല്ലാപൂരിലെ വിജനമായ സ്ഥലത്ത് വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാമഞ്ജിനപ്പ ചുറ്റിക കൊണ്ട് സരോജയുടെ തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം സരോജയെ പിൻസീറ്റിലിട്ട് പെട്രോളൊഴിച്ച് Read More…

Crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ നല്‍കിയ ക്വട്ടേഷന്‍; കൊടുത്തത് അടുത്ത ഫ്ലാറ്റിലെ അധ്യാപിക

ബെംഗളൂരുവിൽ ഫ്ലാറ്റൊഴിപ്പിക്കാന്‍ ഗുണ്ടാസംഘത്തിന് യുവതി നല്‍കിയത് ബലാത്സംഗ ക്വട്ടേഷന്‍. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ 27കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയെ ഫ്ലാറ്റിന്റെ പൂട്ടു പൊളിച്ച് അതിക്രമിച്ച് അകത്ത് കടന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ 5 അംഗസംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു. ഈ സമയം രണ്ടുപേർ വീടിനു പുറത്തു കാവല്‍ നിന്നു. Read More…