Crime

ഭാര്യയെ സഹോദരിയെന്ന് പരിചയപ്പെടുത്തി; വിവാഹ വാഗ്ദാനം; ടെക്കി യുവതിയുടെ 1.5 കോടി തട്ടി

വിവാഹ വാഗ്ദാനം നല്‍കി ‌ടെക്കി യുവതിയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെ പ്രമുഖ കമ്പനി ജീവനക്കാരിയില്‍ നിന്നാണു യുവാവും ഭാര്യയും സഹോദരീ സഹോദരന്‍മാരെന്ന് ചമഞ്ഞു വന്‍ തുക തട്ടിയെടുത്തത്. അറിയപ്പെടുന്ന കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗം, വലിയ ശമ്പളം. വീട്ടുകാരുടെ നിര്‍ബന്ധനത്തിനു വഴങ്ങിയാണു മുപ്പതുകാരിയായ യുവതി കൂട്ടുതേടി വൊക്കലിഗ മാട്രിമോണിയില്‍ റജിസ്റ്റര്‍ ചെയ്തത്.  കെങ്കേരി സ്വദേശി വിജയ് രാജ് ഗൗഡയെ പരിചയ‌പ്പെട്ടതും അതുവഴിയാണ്. ക്രഷറും റിയല്‍ എസ്്റ്റേറ്റുമടക്കം കോടികളുടെ ആസ്തിയുള്ള സ്ഥാപനയുടമയാ‌ണെന്നാണു വിജയ് രാജ് Read More…

Featured Oddly News

ഏതാണ് ഈ സ്ത്രീ? നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും എന്തിനാണ് ഇവരുടെ ഫോട്ടോ വയ്ക്കുന്നത്?

സോഷ്യൽ മീഡിയയിലാകെ ചർച്ചയാണ്… ആരാണ് ഈ സ്ത്രീ? എന്തിനാണ് നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും മറ്റും ഇവരുടെ ഫോട്ടോ വയ്ക്കുന്നത്? സാമൂഹിക മാധ്യമമായ എക്സിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു യൂസർ ചോദിച്ച ചോദ്യമാണ് വൈറലായത്.  നിർമാണത്തിലിരിക്കുന്ന പദ്ധതിയിലും മറ്റും പ്രാദേശിക വിശ്വാസപ്രകാരം ദൈവങ്ങളുടെ ചിത്രമോ രാക്ഷസരൂപങ്ങളുടെ മുഖംമൂടിയോ പാവകളോ കള്ളിമുൾച്ചെടിയോ വയ്ക്കാറുണ്ട്. പക്ഷേ, എന്തിനാണ് ഒരു സ്ത്രീയുടെ ഫോട്ടോ വയ്ക്കുന്നത്? കർണാടകയിലാണ് ഉടനീളം ഈ സ്ത്രീയുടെ ഫോട്ടോ ഇത്തരം നിർമാണസൈറ്റുകളിൽ കണ്ടതെന്നും എക്സിൽ യൂസർ ചൂണ്ടിക്കാട്ടി. നിർമാണപദ്ധതികൾക്ക് പുറമേ Read More…

Featured Oddly News

കര്‍ണാടകയില്‍ സ്വര്‍ണ – ലിഥിയ വന്‍ശേഖരം കണ്ടെത്തി; പക്ഷേ ഖനനം ചെയ്യാനാവില്ല, കാരണം…

ബംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണശേഖരങ്ങളിലൊന്ന്‌ കര്‍ണാടകയില്‍ കണ്ടെത്തി. കൊപ്പല്‍ ജില്ലയിലെ വനത്തിലാണു സ്വര്‍ണം ‘ഒളിച്ചിരിക്കുന്നത്‌’.പക്ഷേ, അത്‌ ഖനനം ചെയ്‌തെടുക്കാനാകില്ല. സ്വര്‍ണഖനനം വാണിജ്യപരമായി ലാഭകരമാകാന്‍ ആവശ്യമുള്ളതിന്റെ 47 ഇരട്ടി സ്വര്‍ണമാണു കണ്ടെത്തിയത്‌. ടണ്ണിന്‌ 12-14 ഗ്രാം വരെ സ്വര്‍ണത്തിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്‌. പക്ഷേ, പരിസ്‌ഥിതി ലോല പ്രദേശമായതിനാല്‍ ഖനനം സാധ്യമാകില്ല. റായ്‌ചൂരിലെ അമരേശ്വര ബ്ളോക്കില്‍ ബാറ്ററി നിര്‍മാണത്തിന്‌ ആവശ്യമായ ലിഥിയത്തിന്റെ ശേഖരവും കണ്ടെത്തി. എന്നാല്‍, ഈ നിക്ഷേപങ്ങളെല്ലാം സംരക്ഷിത വനമേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ അവ പൂര്‍ണമായും ഖനനം ചെയ്യാനാകില്ല. Read More…

Crime

കേരളവും തമിഴ്‌നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി, പുറത്ത് നിന്നും സഹായം കിട്ടി?

ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ രാവിലെ ബാഗലൂരില്‍ എത്തിയെന്നും പോലീസ് എത്തിയപ്പോള്‍ കടന്നുകളഞ്ഞെന്നുമാണ് വിവരം. തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തിയാണ് ബാഗലൂര്‍. അവിടെ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയതായിട്ടാണ് വിവരം. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി Read More…

Crime

ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി; പിടിക്കപെടാതിരിക്കാന്‍ ‘ആത്മാവിനെ തളച്ചു’; മൃഗബലിയും

കര്‍ണാടകയിലെ ചിക്കമഗളുരുവിനെ നടുക്കി കൊലപാതകം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഭാര്യയെ കൊന്നു കുഴല്‍ കിണറിലിട്ടു മൂടി. പിടിക്കപെടാതിരിക്കാന്‍ ആത്മാവിനെ തളയ്ക്കലും മൃഗബലിയും. സംഭവത്തില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍. ചിക്കമഗളുരു കടൂര്‍ സ്വദേശി വിജയ് ആണ് ഒന്നരമാസം മുന്‍പ് ഭാര്യ ഭാരതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ വഴക്കിനൊടുവില്‍ വിജയ് ഭാര്യയെ തല്ലിക്കൊന്നതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ കേട്ട് പൊലീസും നടുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ ഭാരതിയുടെ മൃതദേഹം കൃഷിസ്ഥലത്തെ ആഴമേറിയ കുഴല്‍കിണറില്‍ തള്ളുകയായിരുന്നു. Read More…

Crime

ടെന്റിൽ മാതാവിനൊപ്പം ഉറങ്ങിയ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു, കൊല്ലപ്പെട്ടത് ദസറ ഉത്സവത്തിന് ബലൂൺ വിൽക്കാനെത്തിയ കുട്ടി

ബംഗളൂരു: മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ‘തെപ്പോത്സവ’ത്തിൽ ബലൂണുകൾ വിറ്റ് ക്ഷീണിച്ച് രാത്രി മാതാവിനൊപ്പം ടെന്റിൽ ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. കർണാടക കലബുറുഗി സ്വദേശിനിയായ പത്തു വയസുകാരി കിടന്നുറങ്ങിയ ടെന്റിൽ നിന്ന് 50 മീറ്റർ അകലെ ചെളിക്കൂനക്കരികിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ദൊഡ്ഡക്കെരെ മൈതാനത്ത് മാതാപിതാക്കൾക്കൊപ്പം താൽക്കാലിക ടെന്റിൽ താമസിച്ചിരുന്ന പെൺകുട്ടി മേളയിൽ സന്ദർശകർക്ക് ബലൂണുകൾ വിറ്റ് ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; “ബുധനാഴ്ച Read More…

Crime

ആറാം ക്ലാസുകാരിയുമായി ലൈംഗിക ബന്ധത്തിന് 20 ലക്ഷം! കന്യകകളുമായി ബന്ധപ്പെട്ടാല്‍ രോഗം മാറും! അന്ധവിശ്വാസം മുതലെടുത്ത് സെക്​സ് റാക്കറ്റ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വച്ചു. ഞെട്ടിക്കുന്ന സംഭവം നടന്നത് കര്‍ണാടകയില്‍. ഈ സെക്​സ് റാക്കറ്റ് സംഘത്തെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കന്യകകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസം മുതലെടുത്താണ് സംഘത്തിന്റെ പ്രവര്‍ത്തനം. ‘ഒടനടി സേവ സംസ്‌തേ’ എന്ന എന്‍ജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ഈ Read More…

Crime

ക്ലാസ് നടക്കുന്നതിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ

കർണാടകയിൽ ഷഹപുർ താലൂക്കില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂൾ സമയത്താണ് 17കാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒമ്പതുമാസം മുമ്പ് അജ്ഞാത ഒരു വ്യക്തി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു . കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് Read More…

Crime

ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി; മുഖം അടിച്ച് നശിപ്പിച്ച നിലയില്‍; ആണ്‍സുഹൃത്തിന്റെ ക്രൂരത?

കണ്ണൂരെ കല്യാട് വീട്ടില്‍നിന്നും സ്വര്‍ണവുമായി കടന്നുവെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ ആണ്‍സുഹൃത്ത് സിദ്ധരാജു കൊലപ്പെടുത്തിയത് അതിക്രൂരമായി. 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി Read More…