Health

കര്‍ക്കിടക ചികിത്സ; പന്ത്രണ്ടുമാസങ്ങളില്‍ എന്തുകൊണ്ട് ഈ മാസം ? കാരണമറിയുക

പ്രകൃതിയുടെ നിറയൗവനക്കാഴ്‌ചയാണ്‌ കര്‍ക്കിടകം. ഇടമുറിയാത്ത മഴപെയ്‌ത്തില്‍ കുളിച്ച്‌ ഈറനണിഞ്ഞ പ്രകൃതി. സര്‍വ വൃക്ഷലതാദികളും തളിരിടുന്ന സമയം. പൂക്കാലമായ ചിങ്ങത്തിനുമുമ്പൊരു മുന്നൊരുക്കം. മണ്ണില്‍ വീണുറങ്ങുന്ന ഇത്തിരിക്കുഞ്ഞന്‍ വിത്തുകള്‍ കുഴമണ്ണ്‌ പൊട്ടിച്ച്‌ പുറത്തുവരും. പ്രകൃതിയിലെ ഈ മാറ്റം മറ്റു ജീവജാലങ്ങളിലും പ്രകടമാണ്‌. അവര്‍ക്ക്‌ പക്ഷേ വിശ്രമകാലമാണ്‌. പ്രകൃതിയുടെ കലവറ ശൂന്യമാകുമ്പോള്‍ ജീവന്റെ നിലനില്‌പിനുവേണ്ടി അവര്‍ കരുതല്‍ഭക്ഷണശേഖരത്തിന്റെ മൂടിതുറക്കും. പഞ്ഞക്കര്‍ക്കിടകത്തിന്റെ വറുതിയെ നേരിടാന്‍ പഴമക്കാര്‍ ചക്കയും മാങ്ങയും ചക്കക്കുരുവുമെല്ലാം ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത്‌ ഇതിനുവേണ്ടിയായിരുന്നു. കര്‍ക്കിടകമാസം പിറന്നാല്‍ എല്ലാദിവസവും രാമായണപാരായണം, ക്ഷേത്രദര്‍ശനം, Read More…