Oddly News

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് യാത്രക്കാരൻ; ദൈവത്തെപ്പോലെ അവതരിച്ച് റെയിൽവേ ജീവനക്കാർ! സിസിടിവി ദൃശ്യങ്ങൾ

മുംബൈയിലെ കർജത് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ സി.എസ്.എം.ടി-പൂനെ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ട്രെയിനിന്റെ സി-1 കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിലേക്ക് വീണത്. ട്രെയിനിൽ ബാങ്കർ എൻജിൻ ഘടിപ്പിച്ച ശേഷം ഓഫീസിലേക്ക് മടങ്ങുകയായിരുന്ന പോയിന്റ്സ്മാൻ സൗരഭ് കുമാർ സിംഗാണ് അപകടം Read More…