തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍. 2017 ഏപ്രില്‍ 2-ന് ജയമാധവന്‍ കൊല്ലപ്പെട്ട കേസില്‍ കാര്യസ്ഥനായിരുന്ന രവീന്ദ്രന് നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജയമാധവന്റെ മരണം കൊലപാതകമാണെന്ന് 2021-ല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കോടതി ജീവനക്കാരൻ കൂടിയായ രവീന്ദ്രന് നായരെ അറസ്റ്റ് ചെയ്തത്. സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രവീന്ദ്രന് നായരെ Read More…

