Crime

രാത്രിയില്‍ ഭാര്യയോടൊപ്പം രണ്ടു യുവാക്കള്‍; ‘ ഞാൻ അവളെ കൊന്നു സാര്‍…’, കരഞ്ഞുകൊണ്ട് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

പോലീസ് സ്റ്റേഷനില്‍ കരഞ്ഞുകൊണ്ട് ഓടിയെത്തിയ യുവാവിന്റെ കുറ്റസമ്മതം കേട്ട് ഞെട്ടിയത്പൊലീസ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ മഹാരാജ്പൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ‘സാർ… ഞാൻ എന്റെ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. അവളുടെ മൃതദേഹം വീട്ടിലുണ്ട്’ എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. ഫത്തേപൂർ ജില്ലയിലെ മോഹൻപൂർ ഗ്രാമത്തിൽ നിന്നുള്ള സച്ചിന്‍ സിങാണ് ഭാര്യ ശ്വേതയെ കൊലപ്പെടുത്തിയശേഷം കീഴടങ്ങിയത്. പ്രണയ വിവാഹമായിരുന്നു സച്ചിന്റെയും ശ്വേതയുടേതും. വിവാഹം കഴിഞ്ഞ് നാലുമാസമേ ആയിട്ടുള്ളൂ. ഈ ബന്ധത്തിന് കുടുംബം എതിരായിരുന്നു. കോടതി വഴി വിവാഹം കഴിച്ച ദമ്പതികൾ Read More…