സൂപ്പർതാരങ്ങളുടെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ അവർ നേരിട്ട കഠിനമായ പോരാട്ടങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. പ്രതിസന്ധികൾ നിറഞ്ഞ ഒരു ഭൂതകാലത്തുനിന്ന് ഇന്നത്തെ പ്രശസ്തിയിലേക്ക് ഉയർന്നുവന്ന കന്നഡ സൂപ്പർതാരം യാഷിന്റെ ജീവിതവും അത്തരമൊരു കഥയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് 1’ എന്ന ചിത്രം യാഷിന്റെ ജീവിതം മാറ്റിയെഴുതിയെങ്കിലും, അതിലേക്ക് എത്തുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. വെറും 16-ാം വയസ്സിൽ കയ്യിൽ 300 രൂപയുമായി, എങ്ങനെയെങ്കിലും ഒരു ‘സൂപ്പർതാരം’ ആകണമെന്ന ഒറ്റ ആഗ്രഹത്തോടെയാണ് യാഷ് സ്വന്തം വീടുവിട്ട് ബെംഗളൂരുവിലേക്ക് വരുന്നത്. Read More…

