Celebrity Featured

തുടര്‍ച്ചയായി പൊട്ടിയത് 10 ചിത്രങ്ങള്‍; കങ്കണയ്ക്ക് മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്

സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി സംവദിക്കാറുള്ള നടി കങ്കണാറാണത്ത് ഇന്ത്യയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിഷയത്തിലും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. അടുത്തിടെയാണ് തന്റെ പുതിയ സിനിമ തേജസ് കാണാന്‍ നടി ആരാധകരോട് അഭ്യര്‍ത്ഥിച്ച് എക്‌സില്‍ സന്ദേശമിട്ടത്. എന്നാല്‍ നടിയുടെ ഈ അപേക്ഷയൊന്നും ആരാധകര്‍ കൈക്കൊണ്ടിട്ടില്ല. നടിയുടെ അടുത്തിടെ വന്ന മിക്ക സിനിമകളും വന്‍ പരാജയമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയതായി പുറത്തുവന്ന തേജസ് അടക്കം തുടര്‍ച്ചയായി 10 സിനിമകളാണ് നടിയുടേതായി നഷ്ടത്തിലായത്. കങ്കണ അവസാനമായി നല്‍കിയ ഹിറ്റ് 2015-ലാണ് – തനു വെഡ്സ് Read More…

Movie News

മൂന്നാം ദിനം മൂന്നു കോടി മാത്രം: കങ്കണ ചിത്രത്തിന്റെ കളക്ഷന്‍ ഇങ്ങനെ

സര്‍വേഷ് മേവാര സംവിധാനം ചെയ്ത് കങ്കണ റണാവത്ത് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന തേജസ് ഒക്‌ടോബര്‍ 27-ന് തീയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ തേജസ് ഗില്‍ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. എന്നാല്‍ മൂന്നാം ദിനം തേജസിന്റെ ഇന്ത്യയിലെ കളക്ഷന്‍ വെറും മൂന്നു കോടി മാത്രമാണ്. 1.25 കോടി രൂപ ആദ്യ ദിനം നേടിയ ചിത്രം ഞായറാഴ്ചയിലെ പ്രകടനത്തോടെ 3.80 കോടി നേടി. ചിത്രം ഒടിടിയില്‍ വരാനായി കാത്തിരിക്കരുതെന്ന് കങ്കണ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡിന് മുമ്പ് Read More…

Movie News

തനു വെഡ്‌സ് മനു മൂന്നാംഭാഗം; കങ്കണാറാണത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം ത്രില്ലര്‍ ചിത്രവും

നടി കങ്കണാറാണത്തിന് ഇത് നല്ലകാലമാണ്. മൂന്ന് പുതിയ പ്രൊജക്ടുകളാണ് നടിയെ കാത്തിരിക്കുന്നത്. പക്ഷേ ഏറെ ത്രില്ലിംഗായ കാര്യം നടി തനുവെഡ്‌സ് മനു ത്രിയില്‍ അഭിനയിക്കുന്നു എന്നതാണ്. തനു വെഡ്‌സ് മനു 3, വിജയ് സേതുപതിക്കൊപ്പമുള്ള ഒരു ത്രില്ലര്‍ എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ പ്രോജക്ടുകളില്‍ അഭിനയിക്കുമെന്ന് കങ്കണ റണാവത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഐഎംഡിബിയുമായുള്ള സംഭാഷണത്തില്‍, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. താന്‍ വിജയ് സേതുപതി സാറിനൊപ്പം ഒരു ത്രില്ലര്‍ ആരംഭിക്കുകയാണ്. പിന്നെ നോട്ടി Read More…

Celebrity

ഇത് സിനിമയല്ല ​മോളേ…; രാംലീല ചടങ്ങിനിടെ അമ്പെയ്യാൻ മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ട് കങ്കണ, ട്രോളുകൾ ഏറ്റുവാങ്ങി താരത്തിന്റെ വീഡിയോ

അഭിനയത്തിൽ മാത്രമല്ല വിവാദ പരാമർശങ്ങളിലൂടെയും എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന അഭിനേത്രിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ട്രോളുകളും പരിഹാസ കമന്റുകളും നേടുകയാണ്. ദസറയുമായി ബന്ധപെട്ടുള്ളതാണ് വീഡിയോ.ദസറയോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായിരുന്നു കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. ചടങ്ങിനായി പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്ത്, സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ Read More…

Celebrity Featured

കുഞ്ഞ് അനന്തരവനെ കൈയിലെടുത്ത് വികാരനിര്‍ഭരയായി കങ്കണ റണാവത്ത്

കങ്കണ റണാവത്തിന്റെ സഹോദരന്‍ അക്ഷത് ഒരു ആണ്‍കുഞ്ഞിന്റെ പിതാവായിരിക്കുയാണ്. ഒക്‌ടോബര്‍ 20 തിയതിയാണ് അക്ഷതിനും റിതുവിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷത്തിലാണ് കങ്കണ. അശ്വത്ഥാമ റണാവത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തനിക്ക് ഒരു അനന്തിരവന്‍ ജനിച്ച വിവരം ഇന്‍സ്റ്റ്രഗാമിലൂടെയാണ് കങ്കാണ ആരാധകരെ അറിയിച്ചത്. കുട്ടിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന കങ്കണയുടെ അതിവൈകാരികമായ ഒരു ചിത്രവും ഇന്‍സ്റ്റ്രഗാമില്‍ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം ഒരു കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കങ്കണ കുറിച്ചു. തന്റെ Read More…

Movie News

കാത്തിരിപ്പ് അവസാനിക്കുന്നു, ഇനി ശത്രുവിനെ ആകാശത്ത് നിന്ന് ആക്രമിക്കും: തേജസിന്റെ ട്രെയിലര്‍ പുറത്ത്

ഇന്ത്യന്‍ എര്‍ഫോഴ്സ് ദിനത്തോട് അനുബന്ധിച്ച് തേജസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം റോണി സ്‌ക്രൂവാലയാണ്. കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്‌ടോബര്‍ 27 ന് റിലീസ് ചെയ്യും. ഇന്ത്യന്‍ എര്‍ഫോഴ്‌സ് പൈലറ്റായ തേജസ് ഗില്ലിന്റെ ശ്രദ്ധയമായ യാത്രയേ ചുറ്റിപ്പറ്റിയാണ് തേജസ് എന്ന ചിത്രം. രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഐഎഎഫ് പൈലറ്റുമാരുടെ അര്‍പ്പണബോധവും വെല്ലുവിളിയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ സിനിമ എന്ന് വിളിക്കപ്പെടാവുന്ന ചിത്രം കൂടിയാണ് Read More…

Movie News

കര്‍ഷകസമരത്തെക്കുറിച്ച് പ്രതികരിച്ച റിഹാനയെ കേറി ചൊറിഞ്ഞു ; കങ്കണയെ റിഹാനയുടെ ആരാധകര്‍ എടുത്തിട്ടു കുടഞ്ഞു

Picture Credit: Instagram & Twitterഎന്തിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറുന്ന നടിയല്ല ബോളിവുഡ് താരം കങ്കണാറാണത്ത്. കേന്ദ്രസര്‍ക്കാരിനോടും നരേന്ദ്രമോഡിയോടും ഉളള തന്റെ താല്‍പ്പര്യം താരം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തിനും അഭിപ്രായം പറയുന്ന നടിക്ക് പക്ഷേ ഹോളിവുഡ്താരം റിഹാനയോട് നടത്തിയ വാക്‌പോരിന് കണക്കിന് കിട്ടി. ഗായികയോട് മോശമായി പെരുമാറിയതിന് താരത്തെ റിഹാനയുടെ ആരാധകരായ നെറ്റിസണ്‍മാര്‍ ട്രോളി കുടഞ്ഞുകളഞ്ഞു എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 2021-ല്‍, ഒരു കര്‍ഷകന്റെ പ്രതിഷേധത്തെക്കുറിച്ചുള്ള റിഹാനയുടെ ട്വീറ്റിന് Read More…

Movie News

അന്ന് സായ് പല്ലവി കൂട്ടുകാരിയായി കങ്കണയുടെ പിന്നില്‍ നിന്നു ; ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ നായിക

അഭിനയം കൊണ്ടും നൃത്ത വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ദക്ഷിണേന്ത്യയില്‍ ഉടനീളം ആരാധകരെ നേടിയിട്ടുള്ള സായ് പല്ലവി മലയാള സിനിമ പ്രേമത്തിലൂടെയാണ് നായികയാകുന്നത്. എന്നാല്‍ താരത്തിന്റെ സിനിമാ അരങ്ങേറ്റം നടി കങ്കണാറാണത്തിനൊപ്പം ഒരു അപ്രധാന വേഷത്തില്‍ ആയിരുന്നെന്ന് എത്ര പേര്‍ക്കറിയാം? ചെറിയ റോളുകളിലൂടെ തുടങ്ങിയതാരം പടിപടിയായി നായികയായി ഉയരുകയായിരുന്നു. തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ധാം ധൂം’ എന്ന ചിത്രത്തില്‍ കങ്കണ റണൗട്ടിന്റെ കൂട്ടുകാരിയുടെ വേഷമാണ് സായ് പല്ലവിയുടെ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. അന്തരിച്ച ജീവ സംവിധാനം Read More…

Movie News

നൃത്തം ചെയ്ത പ്രേതഭാവത്തില്‍ കങ്കണ: ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍

ചന്ദ്രമുഖി 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചന്ദ്രമുഖിയുടെ ഗ്രാമവും അവിടെ നടക്കുന്ന പ്രേതാനുഭവങ്ങളുടെ തുടര്‍ച്ചയുമാണ് ചന്ദ്രമുഖി 2. കോമഡിയും ആക്ഷനും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതാണ് ചിത്രം എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയിലര്‍. ട്രെയിലറില്‍ വളരെക്കുറച്ച് സമയം മാത്രമാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കൊട്ടാരം നര്‍ത്തകിയായ ചന്ദ്രമുഖിയായി കങ്കണയെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. രജനികാന്ത് ചിത്രം ചന്ദ്രമുഖിയും 2007-ല്‍ പുറത്തിറങ്ങിയ ഭൂല്‍ഭുലയ്യയുടെയും കഥാപരിസരം ട്രെയിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചന്ദ്രമുഖിയുടെയും വെട്ടിയാന്റെയും വാള്‍ പോരാട്ടത്തോടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. രാഘവ ലോറന്‍സും കങ്കണയുമാണ് ട്രെയിലറിലെ പ്രധാന Read More…