വന്‍ കളക്ഷന്‍ നേടി മുന്നേറുന്ന ജയിലറിന്റെ രണ്ടാം ഭാഗം സ്ഥിരീകരിച്ച് സംവിധായകന്‍ നെല്‍സണ്‍. രജനികാന്ത് തന്നെയായിരിക്കും ചിത്രത്തിലെ നായകനെന്നും സിനിമയില്‍ ഉണ്ടായിരുന്ന അന്യസംസ്ഥാന നടീനടന്മാരും കാണുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിട്ടാണ് ജയിലര്‍ മാറിയിരിക്കുന്നത്. ബോക്സ് ഓഫീസ് വരുമാനത്തിലും പ്രേക്ഷക പ്രതികരണത്തിലും ചിത്രം സണ്‍ പിക്ചേഴ്സിന് നല്‍കിയത് സമീപകാലത്ത് എങ്ങും കിട്ടാത്ത നേട്ടമാണ്. സിനിമയിലെ നായകനായ തമിഴ് സൂപ്പര്‍താരം രജനീകാന്തിന് പറഞ്ഞുറപ്പിച്ചതിനേക്കാള്‍ ഇരട്ടിത്തുകയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. പിന്നാലെ ജയിലറിന്റെ സംവിധായകന്‍ Read More…