നടൻ ജിബിൻ ഗോപിനാഥിന്റെ അഭിനയമികവിനെ പ്രശംസിച്ച് മമ്മൂട്ടി സംസാരിച്ച വീഡിയോ മുൻപ് ശ്രദ്ധ നേടിയിരുന്നു. ‘കളംകാവൽ’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ ജിബിനെ ചേർത്തുപിടിച്ച് ‘ഡീയസ് ഈറെ’യിലെ മികച്ച പ്രകടനത്തെക്കുറിച്ച് മമ്മൂട്ടി സംസാരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ആ ചേർത്തുപിടിക്കൽ ഒട്ടും പ്രതീക്ഷിച്ചതല്ലെന്നാണ് ജിബിൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അന്ന് ധരിച്ചിരുന്ന ഷർട്ട് താൻ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അതൊരു ഓസ്കാർ പുരസ്കാരം പോലെയാണെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജിബിൻ വെളിപ്പെടുത്തി. താൻ ഇതുവരെ ചെയ്ത സിനിമകളുടെ സന്തോഷത്തിലായിരുന്നു Read More…

