Movie News

ഐശ്വര്യാറായിയുടെ സഹോദരിയായി സിനിമയിലെത്തി; മടങ്ങിയത് തെന്നിന്ത്യന്‍ താരറാണിയായി

ഇന്ത്യന്‍ സിനിമയെ ഏറ്റവും വൈവിധ്യമാര്‍ന്നതും കഴിവുള്ളതുമായ നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലും തിരക്കേറിയ താരറാണിയായി നില്‍ക്കുമ്പോഴായിരുന്നു നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി സിനിമയില്‍ നിന്നും കുടുംബജീവിതത്തിലേക്ക് മാറി. ദക്ഷിണേന്ത്യയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ 2011-ല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കം എന്ന ചിത്രത്തിലൂടെയാണ് നടി ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചതും ഒരു പാന്‍ ഇന്ത്യന്‍ നടിയിലേക്ക് ഉയര്‍ന്നതും. എന്നാല്‍ ഈ സിനിമ താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമായയിരുന്നില്ല എന്ന കാര്യം എത്രപേര്‍ക്കറിയാം. സിനിമയില്‍ മുഖം കാണിച്ച് Read More…

Movie News

ഇന്ത്യന്‍-2വില്‍ നിന്നും കാജലിനെ പുറത്താക്കി ; രണ്ടു വര്‍ഷത്തിനിടയില്‍ നടിക്ക് നഷ്ടമാകുന്ന രണ്ടാമത്തെ വമ്പന്‍ സിനിമ

രണ്ട് പതിറ്റാണ്ടുകളായി തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. എന്നിരുന്നാലും തമിഴിലും തെലുങ്കിലുമായി രണ്ടു വര്‍ഷത്തിനിടയില്‍ നടിക്ക് രണ്ടു വമ്പന്‍ പ്രൊജ്ക്ടുകള്‍ നഷ്ടമായതില്‍ നടിക്ക് മാത്രമല്ല ആരാധകര്‍ക്കും കടുത്ത നിരാശയാണ്. രാം ചരണ്‍, സോനു സൂദ്, ജിഷു സെന്‍ഗുപ്ത എന്നിവര്‍ക്കൊപ്പം ചിരഞ്ജീവി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആചാര്യയില്‍ നിന്നും നടിയെ ഒഴിവാക്കിയത് രണ്ട് വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഇന്ത്യന്‍ 2 പുറത്തുവന്നപ്പോഴും നടി പുറത്തു തന്നെ. 2022 ല്‍ പുറത്തിറങ്ങിയ ആചാര്യയില്‍ Read More…