വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ 63 സീറ്റ് നേടിയ കോൺഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റുള്ള ലീഗിനാണെന്നും, കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷാഭിപ്രായം മറികടന്നാണ് ലീഗിന് താൽപ്പര്യമുള്ള സതീശനെ അവരോധിച്ചതെന്നും ’22 നേക്കാളും താഴെയാണ് ഭായീ 63′ എന്ന പരിഹാസത്തിലൂടെ സുരേന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് Read More…

