Spotlight

‘മുഖ്യമന്ത്രി കസേര’; കോൺഗ്രസിൽ അടി തുടങ്ങി, കെസിയെ വാഴ്ത്തിയ സുധാകരന്റെ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി

കണ്ണൂർ: കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചെന്ന മട്ടിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കം രൂക്ഷമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ ഫേസ്ബുക്കിലിട്ട കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വി.ഡി. സതീശനെ ലക്ഷ്യം വെച്ചുള്ളതാണ് സുധാകരന്റെ പോസ്റ്റെന്ന് ആരോപിച്ച് സതീശൻ അനുകൂലികൾ രംഗത്തെത്തി. മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ വി.ഡി. സതീശനാണെന്നും കെ.സിയെ പിന്തുണച്ച് Read More…