ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ വിഐപി ദർശനം ഒരുക്കിയത് വലിയ വിവാദമാകുന്നു. ഒക്ടോബർ 31-ന് കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ഹാസനാംബ ക്ഷേത്രത്തിലാണ് രന്യയും കുടുംബവും ദർശനം നടത്തിയത്. വിരമിച്ച ഡിജിപിയായ രണ്ടാനച്ഛൻ കെ. രാമചന്ദ്ര റാവുവിനൊപ്പമെത്തിയ രന്യ, അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനത്തിലാണ് ക്ഷേത്രത്തിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. സ്വർണക്കടത്ത് കേസ് പ്രതിക്ക് പൊലീസ് സംരക്ഷണത്തിൽ പ്രത്യേക വിഐപി പരിഗണന നൽകിയതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. സംഭവത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപിയും Read More…

