Featured Spotlight

വൈദ്യുതിയല്ല, ആരോഗ്യവും ഒപ്പം ദേവസ്വവും; കെ. മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോൺഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരൻ  ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നൽകും. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്.  മന്ത്രിമാരുടെ പട്ടികയിൽ കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തിയതോടെ എ.പി. അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകാൻ നീക്കമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച മുരളീധരൻ, വകുപ്പ് മാറ്റിയില്ലെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു. ഇതോടെയാണ് പാർട്ടി അദ്ദേഹത്തെ അനുനയിപ്പിച്ചത്. Read More…