കൊലപാതക കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ശ്രദ്ധേയനായ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ചതോടെയാണ് ഇദ്ദേഹം വാർത്തകളിൽ ഇടംനേടിയത്. ഉന്നത കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിനെ തുടർന്നാണ് കേസുകൾ മാറ്റിയത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണിത്. ചൊവ്വാഴ്ച ഇറക്കിയ ഭരണപരമായ ഉത്തരവിലൂടെ ജില്ലാ സെഷൻസ് ജഡ്ജി Read More…

