Hollywood

മടുത്തിട്ട് ജോണ്‍ വിക്കിനെ ഇനി കൊന്നുകളയാന്‍ കീനുറീവ്‌സ് ആവശ്യപ്പെട്ടു; തയ്യാറാകാതെ നിര്‍മ്മാതാക്കള്‍

നാട്ടിലെ ഹോളിവുഡ് സിനിമാ പ്രാന്തന്മാരായ കൊച്ചുകുട്ടിയോട് വരെ ചോദിച്ചുനോക്കിയാല്‍ അറിയാം ജോണ്‍വിക്ക് പരമ്പര സിനിമ ഉണ്ടാക്കിയ ലഹരി. എന്നാല്‍ സിനിമയിലെ നായകന്‍ കീനു റീവ്‌സിന് സിനിമ അത്ര ലഹരി നല്‍കുന്നില്ല. സിനിമയുടെ നാലു ഭാഗങ്ങള്‍ക്ക് ശേഷം ഇനി ജോണ്‍വിക്കിനെ അങ്ങു കൊന്നുകളയാന്‍ കീനു റീവ്‌സ് ആവശ്യപ്പെട്ടെന്ന് നിര്‍മ്മാതാവ് ബേസില്‍ ഇവാനിക് പറഞ്ഞു. കൊളൈഡറുമായുള്ള ഒരു അഭിമുഖത്തിലാണ് പരമ്പര ചിത്രത്തിന്റെ നിര്‍മ്മാതാവ് ബേസില്‍ ഇവാനിക് ഇക്കാര്യം പറഞ്ഞത്. ഏറ്റവും അവസാനം വന്ന സിനിമയില്‍ പാരീസിലെ സേക്ര-കൂവറില്‍ ജോണ്‍വിക്കും ബില്‍ Read More…