Celebrity

‘സൗന്ദര്യം ഒരു ശാപമാണോ?; ഭർത്താക്കന്മാരെ പേടിച്ച് അസൂയക്കാരായ സ്ത്രീകൾ തനിക്ക് ജോലി നൽകുന്നത് വിലക്കുന്നു’

സൗന്ദര്യം ഒരു ശാപമാണെന്ന തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അതൊക്കെ ശരി അല്ലെന്ന് പറയാൻ വരട്ടെ. അൻപതിലേറെ അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടും ജോലി ലഭിക്കാത്ത ബ്രസീലുകാരിയായ അലേ ഗൗച്ചയുടെ അഭിപ്രായത്തില്‍ സൗന്ദര്യം ഒരു ശാപം തന്നെയാണ്. അഭിമുഖങ്ങളിൽ മകച്ച പ്രകടനം കാഴ്ചവച്ചിട്ടും തനിക്ക് ജോലി കിട്ടാത്തതിന് കാരണം സൗന്ദര്യമാണെന്ന നിലപാടിലാണ് അലേ ഗൗച്ച . ബിരുദതലത്തിൽ ചൈൽഡ്കെയർ കോഴ്സ് പഠിച്ചയാളാണ് ഗൗച്ച. കോഴ്സിനു ശേഷം നാനി എന്ന പോസ്റ്റിലേക്കാണ് ജോലിക്ക് അപേക്ഷിച്ചത്. പല വീടുകളിലും ഇന്റർവ്യൂ നടന്നു. Read More…

Lifestyle

‘ഇവിടെ ജോലികളൊന്നുമില്ല’ യുകെയിലേക്ക് വരുംമുമ്പ് രണ്ടുവട്ടം ആലോചിക്കുക! വിദ്യാർത്ഥികളോട് ഇന്ത്യൻ വനിതയുടെ അഭ്യർത്ഥന

രാജ്യത്തെ മൈഗ്രേഷന്‍ ഗണ്യമായി കുറയ്‌ക്കുമെന്നും പൗരത്വം ലഭിക്കാന്‍ ഇപ്പോള്‍ ബാധകമായതിന്റെ ഇരട്ടി കാലം കുടിയേറ്റക്കാര്‍ക്കു ബ്രിട്ടനില്‍ താമസിക്കേണ്ടിവരുമെന്നും യു.കെ. പ്രധാനമന്ത്രി കെയ്‌ര്‍ സ്‌റ്റാമര്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ തൊഴിൽ പ്രതിസന്ധി കാരണം യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ലണ്ടനിലുള്ള ഒരു ഇന്ത്യൻ വനിത വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റ് വൈറലാകുന്നു. ഇല്ലാതെയാകുന്ന തൊഴിൽ വിപണിയും കർശനമായ വിസ നയങ്ങളും ചൂണ്ടിക്കാട്ടിയാണ് മാർക്കറ്റിംഗ് പ്രൊഫഷണലായ യുവതി യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്താൻ Read More…