ജ്വല്ലറിയുടെ നിലവറ തുരന്നെത്തിയ കള്ളന്മാര്‍ വന്‍ തുക വില മതിക്കുന്ന രത്‌നങ്ങള്‍ മോഷ്ടിച്ചു അഴുക്കുചാലിലൂടെ രക്ഷപ്പെട്ടു. ഇറ്റലിയിലെ റോമില്‍ നടന്ന സംഭവത്തില്‍ മോഷ്ടാക്കള്‍ കൊള്ളയടിച്ചത് 420,000 (ഏകദേശം 44 ദശലക്ഷം രൂപ) പൗണ്ട് വിലമതിക്കുന്ന രത്‌നങ്ങളാണ്. ഹോളിവുഡ് സിനിമാ ശൈലിയില്‍ നടന്ന മോഷണം ഇറ്റാലിയന്‍ തലസ്ഥാനത്തെ ഏറ്റവും എക്‌സ്‌ക്ലൂസീവ് ഷോപ്പിംഗ് സ്ട്രീറ്റുകളിലൊന്നായ വിയ കൊണ്ടോട്ടിയിലെ ബള്‍ഗാരി സ്റ്റോറിലായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയുടെ ഇരുട്ടിന്റെ മറവിലായിരുന്നു മോഷണം. മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ അര്‍ദ്ധരാത്രിയില്‍ അഴുക്കുചാലിലെ മലിനജലത്തിലൂടെയാണ് മാര്‍ക്കറ്റ് Read More…