Lifestyle

‘അവള്‍ ക്രിസ്ത്യാനിയല്ല, മതം മാറാന്‍ പദ്ധതിയുമില്ല’; വിമര്‍ശനങ്ങളില്‍ ജെ.ഡി വാന്‍സ്

ഭാര്യ ഉഷാ വാന്‍സിന്റെ വിശ്വാസത്തെപ്പറ്റിയുള്ള വിവാദങ്ങളില്‍ മറുപടിമായി യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സ്. അവള്‍ ക്രിസ്തുമത വിശ്വാസിയല്ലെന്നും മതപരിവര്‍ത്തനം ചെയ്യാന്‍ പദ്ധതിയില്ലെന്നും വാന്‍സ് പറഞ്ഞു. ഇന്ത്യൻ വംശജയും ഹിന്ദുമത വിശ്വാസത്തിൽ വളർന്നവളുമായ ഉഷ, ക്രിസ്തുമതത്തിലേക്ക് മാറിയാൽ തനിക്ക് സന്തോഷമാകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് വാന്‍സിന്റെ വിശദീകരണം. വാൻസിന്റെ നിലപാടിന് പിന്നാലെ ഇന്ത്യൻ-അമേരിക്കൻ ഹിന്ദു അനുകൂലികളില്‍ നിന്നു വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഹിന്ദുഫോബിക്കാണെന്നും രാഷ്ട്രീയ ഭാവിയിൽ കണ്ണുവെച്ചുള്ള പ്രതികരണമായിരുന്നു എന്നുമായിരുന്നു വിമര്‍ശനം. മിസിസിപ്പി സർവകലാശാലയിൽ നടന്ന ചടങ്ങിലാണ് വാൻസിനോട് ഭാര്യ Read More…

Lifestyle

‘വാന്‍സിന്റെ ഭാര്യ മുസ്ലീമല്ല, ഒരു മുസ്ലീമിന് വൈറ്റ് ഹൗസില്‍ സ്ഥാനമുണ്ടോ?’; യുഎസില്‍ കടുത്ത തര്‍ക്കം

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സോഹ്റാൻ മംദാനിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. ഇതിനെച്ചൊല്ലി മാധ്യമപ്രവർത്തകൻ മെഹ്ദി ഹസനുമായി എക്സിലുള്‍പ്പെടെ കടുത്ത പോരിലാണ് ട്രംപിന്റെ വലംകൈയും തീവ്ര വലതുപക്ഷ പ്രവർത്തകയുമായ ലോറ ലൂമർ. സെപ്റ്റംബര്‍ 11ന് യുഎസിനെ നടുക്കിയ ആക്രമണത്തിനു പിന്നാലെ മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനങ്ങളെക്കുറിച്ചായിരുന്നു സോഹ്റാന്‍ മംദാനി പരാമര്‍ശിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് സംസാരിച്ചത്. വാന്‍സിന്റെ വാക്കുകള്‍ക്കെതിരെയാണ് മെഹ്ദി ഹസന്‍ പ്രതിഷേധിച്ചത്. ‘ഒരു Read More…