സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതായി വാര്‍ത്തകളുണ്ട്. ഒപ്പം മഞ്ഞപ്പിത്തത്തിന് ഒറ്റമൂലി ചികിത്സകരും വര്‍ധിക്കുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചയാള്‍ ഒറ്റമൂലി മരുന്ന് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മുന്‍പും സമാനസംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം മൂലം മരിച്ചവര്‍ പല ഒറ്റമൂലി മരുന്നുകളും പരീക്ഷിച്ചവരാണെന്ന് പിന്നീട് കണ്ടെത്തുന്നുണ്ട്. മതിയായ യോഗ്യതയില്ലാത്തവരാണ് ഇത്തരം ചികിത്സകള്‍ നടത്തുന്നത്. അളവില്‍ക്കൂടുതല്‍ മരുന്നുകളാണ് പലരും നല്‍കുന്നത്. ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ച് നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ആരോഗ്യവിഭാഗം. മഞ്ഞപ്പിത്തം ബാധിച്ചാല്‍ വേണ്ടത് പൂര്‍ണവിശ്രമവും Read More…